സൈബർ സുരക്ഷ ; ‘കൊക്കൂൺ 2025’ന്‌ 
ഇന്ന്‌ കൊച്ചിയിൽ തുടക്കം

Cocoon 2025
വെബ് ഡെസ്ക്

Published on Oct 10, 2025, 02:39 AM | 1 min read


കൊച്ചി

സൈബർ സുരക്ഷാരം​ഗത്തെ പുത്തൻ കണ്ടുപിടിത്തങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന, രാജ്യത്തെ ഏറ്റവും വലിയ കോൺഫറൻസായ "കൊക്കൂൺ 2025'ന്‌ വെള്ളിയാഴ്‌ച കൊച്ചി ​ഗ്രാൻഡ് ഹയാത്തിൽ തുടക്കമാകും. രാവിലെ 9.30ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ​ഗോവിന്ദ് മോഹൻ ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ മുഖ്യപ്രഭാഷണം നടത്തും. ശനി വൈകിട്ട്‌ നാലിന്‌ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.


ലോകത്ത് സൈബർ തട്ടിപ്പുകൾ ഉൾപ്പെടെ സംഘടിത കുറ്റകൃത്യങ്ങൾ വർധിക്കുന്നതും നിർമിത ബുദ്ധിയുടെ കടന്നുകയറ്റംമൂലം ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും കോൺഫറൻസിൽ ചർച്ചചെയ്യും. സൈബര്‍ സുരക്ഷ അനിവാര്യമായ ധനകാര്യസ്ഥാപനങ്ങൾ, ആശുപത്രികൾ, സർവകലാശാലകൾ തുടങ്ങി സർക്കാരിന്റെ എല്ലാ വകുപ്പും നേരിടുന്ന സൈബർ സുരക്ഷാപ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനൊപ്പം പ്രതിരോധ പദ്ധതികൾക്കും രൂപംനൽകും. സൈബർ സുരക്ഷാരം​ഗത്തെ രാജ്യാന്തര പ്രശസ്തരും വിവിധ അന്വേഷക ഏജൻസികളിലെ ഉദ്യോഗസ്ഥരും നവീന സൈബർ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home