ദിശാന്തരവുമായി സോഫിയ തരകൻ

സോഫിയ തരകൻ
അയ്‌മനം സാജൻ
Published on May 03, 2026, 12:01 AM | 1 min read
കെപിഎസിയിൽനിന്ന് മലയാള ചലച്ചിത്രലോകത്തേക്ക് ഒരു താരോദയം. കഥ, തിരക്കഥ, സംവിധാനം, ഗാനരചന, അഭിനയം, നിർമാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകൾ ഒറ്റയ്‌ക്ക് കൈകാര്യംചെയ്ത് സോഫിയ തരകൻ കെപിഎസി ഒരുക്കുന്ന പുതിയ മലയാള ചിത്രം "ദിശാന്തരം’കൊൽക്കത്തയിലും കേരളത്തിലുമായി ചിത്രീകരണം തുടങ്ങുന്നു. കെപിഎസിയിലെ കലാകാരൻമാരും ചലച്ചിത്ര,സീരിയൽ രംഗത്തെ പ്രമുഖതാരങ്ങളും ചിത്രത്തിൽ അണിനിരക്കും.
തോപ്പിൽ ഭാസിയുടെ മുടിയനായ പുത്രൻ എന്ന വിഖ്യാത നാടകത്തിൽ ശാരദ എന്ന കഥാപാത്രമായും കെപിഎസിയുടെ അറുപത്തേഴാമത് നാടകമായ ഉമ്മാച്ചുവിൽ ചിന്നമ്മുവായും കായംകുളം പീപ്പിൾസ് തിയറ്റേഴ്സിന്റെ അങ്ങാടിക്കുരുവിയിൽ വൈഗ ആയും വേഷമിട്ട് ശ്രദ്ധേയയായ സോഫിയ തരകന് കരുനാഗപ്പള്ളി കാസ് നാടകമത്സരത്തിൽ മികച്ച നടിക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചിരുന്നു. ഇതുവരെയുള്ള നാടക പ്രവർത്തനങ്ങളിൽ, വർഷങ്ങളായി മനസ്സിൽ പതിഞ്ഞു കിടന്ന ഒരു കഥയാണ് സോഫിയ തരകൻ ദിശാന്തരം എന്ന പേരിൽ സിനിമയാക്കുന്നത്.

റിയൽ ആർട്ടിസ്റ്റ് മൂവി അസോസിയേഷൻ, അഹാന ഫിലിംസ് എന്നീ ബാനറുകൾക്കുവേണ്ടി, സോഫിയ തരകൻ തന്നെയാണ് നിർമാണം. കാമറ - അനിൽ ഗോപിനാഥ്. ഗാനരചന - സുജാത ഫ്രാൻസിസ് കട്ടപ്പന, സോഫിയ തരകൻ. സംഗീതം - വേണു അഞ്ചൽ. സോഫിയ തരകൻ പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിൽ രാജീവ് റോഷൻ, രാജ്കുമാർ കെപിഎസി, നിഖിൽ നാരായണൻ, സെൽവി കെപിഎസി, ആശാനായർ, സിസിലി ജോയ്, ജൂലി ബിനു, നിമ്മി ജിജോ, മുഹമ്മദ് കുറുവ കെപിഎസി, രേഖ രതീഷ്, ബിജു ബാലകൃഷ്ണൻ, ജനീഷ്, ഗോഗുൽ വിനോദ്, ബിൻസി, സോണി ക്രിസ്, ബേബി പാർവതി, ബേബി അൻഹ, മാസ്റ്റർ ഗ്ലെൻ വർഗീസ്, മാസ്റ്റർ ജീവ, ബേബി ശിവപ്രിയ എന്നിവർ അഭിനയിക്കുന്നു.










0 comments