ad
Deshabhimani

ഭാവന വീണ്ടും മലയാളത്തിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 12, 2023, 09:23 AM | 0 min read

ആറുവർഷത്തെ ഇടവേളയ്ക്കുശേഷം ഭാവന മലയാളത്തിൽ തിരിച്ചെത്തുന്നു. ഭാവനയും ഷറഫുദീനും നായികാ നായകന്മാരാകുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' 17ന് തിയറ്ററുകളിൽ എത്തും. ബാല്യകാല പ്രണയം, നഷ്ടപ്രണയം എന്നിവ പശ്ചാത്തലമാകുന്ന കുടുംബ ചിത്രമാണ് ഇത്‌. ലണ്ടൻ ടാക്കീസും ബോൺഹോമി എന്റർടെയ്‌ൻമെന്റ്‌സും ചേർന്നാണ്‌ നിർമിക്കുന്നത്. നവാഗതനായ ആദിൽ മൈമൂനത്ത് അഷറഫ് സംവിധായകൻ. ഛായാഗ്രഹണം അരുൺ റഷ്ദി. ബിജിബാൽ പശ്ചാത്തല സംഗീതം. മാജിക് ഫ്രെയിംസ് ചിത്രം വിതരണത്തിന്‌ എത്തിക്കും.

അശോകൻ, സാദിഖ്, അനാർക്കലി നാസർ, ഷെബിൻ ബെൻസൺ, അതിരി ജോ, മറിയം, അഫ്സാന ലക്ഷ്മി, മാസ്റ്റർ ധ്രുവിൻ എന്നിവർ വേഷമിടുന്നു. സംഗീതത്തിന് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വിനായക് ശശികുമാറിന്റെ വരികൾക്ക് നിഷാന്ത് രാംടെകെ, പോൾ മാത്യു, ജോക്കർ ബ്ലൂംസ് എന്നിവർ സംഗീതം. സിതാര കൃഷ്ണകുമാർ, സയനോര, രശ്മി സതീഷ്, പോൾ മാത്യു, ഹരിശങ്കർ, ജോക്കർ ബ്ലൂംസ് തുടങ്ങിയവരാണ് പാടിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home