ad
Deshabhimani

റീല്‍സ് കാണുന്നത് വിചാരിച്ചപോലെ സിമ്പിൾ അല്ല; തലച്ചോറിന് പണികിട്ടും

Reels.jpg
വെബ് ഡെസ്ക്

Published on Oct 10, 2025, 09:02 PM | 1 min read

ഒരു റീൽ കാണാൻ വേണ്ടി ഫോൺ എടുത്തിട്ട് മണിക്കൂറുകളോളം റീൽ കണ്ടിരിക്കുന്നവരല്ലേ. ഇതിപ്പോ നാട്ടിൽ സ്ഥിരമാണ്. എന്നാൽ ഒഴിവുസമയങ്ങളിൽ ഇങ്ങനെ റീൽ കാണുന്നത് അത്ര സിമ്പിൾ അല്ല. പ്രശ്നം ഗൗരവമാണ്.


ഇത്തരം റീലുകൾ അധികസമയം കാണുന്നതും മദ്യപിക്കുന്നതും ഒരേ പോലെ തലച്ചോറിനെ ബാധിക്കുമെന്നാണ്‌ പഠനങ്ങൾ പറയുന്നത്. ചൈനയിലെ ടിയാൻജിൻ നോർമൽ യൂണിവേഴ്‌സ്റ്റിയിലെ സൈക്കോളജി പ്രൊഫസർ ക്വിയാങ് വാങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇത്രയധികം അപകടകാരികളാണ് റീലുകൾ എന്ന് തിരിച്ചറിയുന്നത്.


റീലുകൾ കാണുമ്പോൾ മദ്യപിക്കുന്നതുപോലെ തന്നെ തലച്ചോറിലേക്ക് അമിതമായും അതിവേഗത്തിലും ഡോപമിൻ പ്രവഹിക്കും. തലച്ചോറിന്റെ ഒരു ഭാഗത്തെ ഇത് അമിതമായി ഉത്തേജിപ്പിക്കും. മദ്യപിക്കും പോലെ തന്നെ ഈ അമിതമായി ഉത്തേജിപ്പിക്കപ്പെടുന്ന ഭാഗം ക്രമേണ മന്ദതയിലേക്കെത്തും.


ഇതിന്റെ ഫലമായി നമ്മുടെ ദൈനംദിന കാര്യങ്ങളിൽ പോലും വിരസത തോന്നാം. ജോലിയിലോ മറ്റു കാര്യങ്ങളിലോ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയാതെവരാം. രാത്രി ഉറങ്ങാതെയുള്ള റീൽസ് കനൽ ഉറക്കത്തെയും അത് ശരീരത്തിലെ മറ്റവയവങ്ങളെയും ബാധിക്കും. മനുഷ്യന്റെ സ്വാഭാവിക സമയക്രമത്തിൽ മാറ്റം വരുന്നതോടെ ആരോഗ്യസ്ഥിതി വഷളാകും. അതുകൊണ്ട് അമിതമായ റീൽ കാണൽ കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home