ad
Deshabhimani

കുറഞ്ഞ നിരക്കിലും ഫുഡ് ഡെലിവറി; വരുന്നു സ്വിഗ്ഗി 'ടോയിങ്'

Swiggy.jpg
വെബ് ഡെസ്ക്

Published on Sep 17, 2025, 02:47 PM | 1 min read

ഭക്ഷണ, പലചരക്ക് ഡെലിവറി ആപ്പായ സ്വിഗ്ഗി, കുറഞ്ഞ നിരക്കിൽ ഫുഡ് ഡെലിവറി ചെയ്യാൻ 'ടോയിങ്' എന്ന ആപ്പ് പുറത്തിറക്കി. നിശ്ചയിച്ച സ്ഥലങ്ങളിലായി 100 - 200 രൂപയ്ക്ക് ഭക്ഷണം ഡെലിവറി ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് 'ടോയിങ്' പുറത്തിറക്കിയിരിക്കുന്നത്. സ്വിഗ്ഗി ജീനി, ഇൻസ്റ്റമാർട്ട് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ടോയിങ് ഒരു സ്വതന്ത്ര ഫുഡ് ഡെലിവറി ആപ്പാണ്. വിദ്യാർത്ഥികളെയും പാർട്ട് ടൈം ജോലി ചെയ്യുന്നവരെയും ലക്ഷ്യം വച്ച് പുറത്തിറക്കിയ ആപ്പ് പുണെയിലാണ് സേവനം ആരംഭിച്ചത്. 200 രൂപയിൽ താഴെയുള്ള നിരക്കിൽ ഭക്ഷണം നൽകാൻ കഴിയുന്ന ഹോട്ടലുകളാണ് ടോയിങ്ങിന് കീഴിൽ വരുന്നത്.


നിലവിൽ സ്വിഗ്ഗിയുടെ കീഴിൽ ഏഴ് അപ്പുകളാണുള്ളത്. ഒരൊറ്റ ആപ്പിൽ നിന്ന് പല സേവനങ്ങൾ നൽകാൻ കഴിയുന്ന സൂപ്പർ ആപ്പ് എന്ന സംവിധാനത്തിൽ നിന്ന് അടുത്തകാലത്താണ് സ്വിഗ്ഗി മാറി ചിന്തിച്ചത്. ഇപ്പോൾ വ്യത്യസ്ത സേവനങ്ങൾക്കായി വ്യത്യസ്തമായ ഏഴു അപ്പുകളാണ് സ്വിഗിക്കുള്ളത്. പ്രധാന ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, ഡൈൻ ഔട്ട്, സ്നാക്, ക്രൂ, പിംഗ്, ഇപ്പോൾ ടോയിങ് എന്നിവയാണ് സ്വിഗ്ഗിക്ക് കീഴിൽ വരുന്ന ആപ്പുകൾ.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home