ad
Deshabhimani

കരിഞ്ഞതല്ല, പുത്തൻ ഫാഷനാന്നേ..; ഒരു ലക്ഷം വിലമതിക്കുന്ന വൈറൽ ഷർട്ടിന്റെ കഥയിങ്ങനെ..

shirt
വെബ് ഡെസ്ക്

Published on Feb 21, 2026, 05:16 PM | 1 min read

കരിഞ്ഞ ഷർട്ട്, ഇസ്തിരിയിട്ട നേരത്ത് ആർക്കെങ്കിലും അബദ്ധം പറ്റിയതാണെന്ന് കരുതിയെങ്കിൽ തെറ്റി. ലോകപ്രശസ്ത ലക്ഷ്വറി ബ്രാൻഡായ വെറ്റ്മെന്റ് പുറത്തിറക്കിയ ഷർട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം. 'വൈറ്റ് അയണിംഗ് ബേൺ ഗ്രാഫിക് ഷർട്ട്' എന്നാണ് ഇതിൻ്റെ പേര്. നെഞ്ചിനു സമീപമുള്ള പോക്കറ്റിനോട് ചേർന്നാണ് ഇസ്തിരിപ്പെട്ടി വെച്ച് കരിച്ച പാടുള്ളത്. ഗ്രാഫിക്സിലൂടെ ഉണ്ടാക്കിയെടുത്തതാണ് ഈ കരിഞ്ഞ പാട്. ഷർട്ട് കാണാൻ പഴയതു പോലെയും മുഷിഞ്ഞതു പോലൊക്കെ തോന്നും. ഏകദേശം 1,139 ഡോളറാണ് ഇതിൻ്റെ വില. അതായത് ഇന്ത്യൻ രൂപയിൽ ഒരു ലക്ഷം രൂപയ്ക്കും മുകളിൽ.


ഷർട്ട് പുറത്തിറക്കിയതിന് പിന്നാലെ സമ്മിശ്ര പ്രതികരണവുമായി ആളുകൾ രം​ഗത്തെത്തി. ഈ കരിഞ്ഞ ഷർട്ടിന് ഒരു ലക്ഷമോ! എന്റെ അമ്മ ഇത്തരത്തിലൊന്ന് ഫ്രീയായി ഉണ്ടാക്കി തരുമല്ലോ എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. ഇങ്ങനെ നോക്കിയാൽ അലക്കാനുള്ള എന്റെ തുണികളൊക്കെ ഹൈ-ഫാഷൻ ആർക്കൈവ് ആണെന്നും കമന്റുകളുണ്ട്. ഇതൊരു ഉപയോഗ ശൂന്യമായ വസ്ത്രമാണെന്ന ചര്‍ച്ചകള്‍ വ്യാപകമാണെങ്കിലും, ആധുനിക ഫാഷൻ ലോകത്ത് ഇത്തരത്തിലുള്ള ഡിസ്ട്രസ്ഡ് വസ്ത്രങ്ങൾക്ക് വലിയ ഡിമാൻഡാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home