വിദേശയാത്രയ്ക്ക് ഒരുങ്ങുകയാണോ? 9 രാജ്യങ്ങളുടെ വിസ ചട്ടങ്ങൾ മാറി

ന്യൂഡൽഹി : വിദേശ രാജ്യങ്ങളിലേക്ക് ഒരു അവധിക്കാല യാത്ര പോവുകയെന്നത് പലരുടെയും ബക്കറ്റ് ലിസ്റ്റിലുണ്ടാവും. പലപ്പോഴും ഈ സ്വപ്നങ്ങൾക്ക് തടസമാകുന്നത് വിസ ലഭിക്കാനുള്ള കാലതാമസവും സങ്കീർണമായ നടപടിക്രമങ്ങളുമാണ്. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഒൻപത് രാജ്യങ്ങൾ വിസ ചട്ടങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായ ലാവോസ്, ശ്രീലങ്ക, ചിലി, ഘാന വെനസ്വേല, കേബോ വെർദെ, നിക്കരാഗ്വ, ഖത്തർ, ഇറാൻ തുടങ്ങിയ രാജ്യങ്ങളാണ് വിസ നിയമനടപടികളിൽ ഇളവ് കൊണ്ടുവരുന്നത്. പുതിയ മാറ്റങ്ങൾ പ്രകാരം ചില രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പൂർണമായും വിസ രഹിത പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. മറ്റു ചില രാജ്യങ്ങൾ വിസ ഓൺ അറൈവൽ, ഇ-വിസ സൗകര്യങ്ങളും ലളിതമാക്കിയിട്ടുണ്ട്. ഇതോടെ വിസക്ക് വേണ്ടിയുള്ള കാത്തിരിപ്പ് വേണ്ടിവരില്ല.
കോവിഡിന് ശേഷം ആഗോളതലത്തിൽ വിനോദസഞ്ചാര മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള വിനോദ സഞ്ചാരികളെ കൂടുതൽ ആകർഷിച്ച് ടൂറിസം മേഖലക്ക് കരുത്തു പകരാനാണ് ഈ രാജ്യങ്ങളുടെ നീക്കം. അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്കും ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും ഈ വിസ ഇളവുകൾ ഉപകാരപ്രദമാകും. വിസ നിയമങ്ങളിൽ ഇളവു വന്ന സ്ഥിതിക്ക് അടുത്ത യാത്രയ്ക്കുള്ള പ്ലാനിംഗ് ഇപ്പോൾ തന്നെ തുടങ്ങാവുന്നതാണ്.









0 comments