ad
Deshabhimani

മാറുന്ന കാലാവസ്ഥ തലച്ചോറിന് ഭീഷണി? പക്ഷാഘാതത്തിന് കാരണമാകുന്ന പാരിസ്ഥിതിക ഘടകങ്ങൾ എന്തെല്ലാം

stroke
വെബ് ഡെസ്ക്

Published on Apr 30, 2026, 06:16 PM | 1 min read

മാറുന്ന കാലാവസ്ഥ കേവലം പ്രകൃതിയെയല്ല, നമ്മുടെ തലച്ചോറിനെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ. കടുത്ത ചൂട്, ഈർപ്പത്തിലെ പെട്ടെന്നുള്ള വ്യതിയാനങ്ങൾ, അന്തരീക്ഷ മലിനീകരണം എന്നിവ സ്ട്രോക്ക് (പക്ഷാഘാതം) വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (WSO) പുറത്തുവിട്ട പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു. വിദഗ്ധർ തയ്യാറാക്കിയ ഈ റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനം സ്ട്രോക്ക് മരണനിരക്ക് ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.


കടുത്ത ചൂട് നിർജ്ജലീകരണമുണ്ടാക്കുകയും രക്തം 'കട്ടിയാകാൻ' (Thickening) കാരണമാവുകയും ചെയ്യുന്നു. ഇത് രക്തക്കുഴലുകൾ അടഞ്ഞുപോകാൻ ഇടയാക്കും. അന്തരീക്ഷത്തിലെ ഈർപ്പത്തിലും വായു മർദ്ദത്തിലും ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ രക്തസമ്മർദ്ദം ഉയർത്തും. ആഗോളതലത്തിൽ 20 ശതമാനത്തിലധികം സ്ട്രോക്കുകൾക്കും കാരണം വായു മലിനീകരണമാണ്. മലിനമായ കണികകൾ രക്തപ്രവാഹത്തിൽ കലരുന്നത് തലച്ചോറിലെ ധമനികൾ തടസ്സപ്പെടാനോ പൊട്ടാനോ കാരണമാകുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.


പ്രായമായവർ, വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾ, താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ജനങ്ങൾ എന്നിവർക്കാണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്. അതിശക്തമായ ചൂടും വരൾച്ചയും അല്ലെങ്കിൽ തണുപ്പും കാറ്റും ഒരുമിച്ച് വരുന്നത് സ്ട്രോക്ക് സാധ്യത ഇരട്ടിയാക്കുന്നു.


കാർബൺ ഉദ്ഗമനം കുറയ്ക്കുന്നതിന് സസ്യസമൃദ്ധമായ ഭക്ഷണക്രമവും ശീലമാക്കുക, ആശുപത്രി രേഖകളിലും പൊതു അറിയിപ്പുകളിലും കാലാവസ്ഥാ മുന്നറിയിപ്പുകൾ കൂടി ഉൾപ്പെടുത്തുക, കാലാവസ്ഥാ ഏജൻസികളും ആരോഗ്യ വിദഗ്ധരും നഗര ആസൂത്രകരും ചേർന്ന് ഏകോപിത പ്രതിരോധ നയങ്ങൾ രൂപീകരിക്കുക എന്നിവ മുൻകരുതലായി ചെയ്യാമെന്നും സംഘടന നിർദേശിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home