'എൽ നിനോ' പ്രതിഭാസം; ഇന്ത്യയിൽ മൺസൂൺ മഴ കുറയുമോ?

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പസഫിക് സമുദ്രത്തിലെ താപനില വർദ്ധിക്കുന്ന ‘എൽ നിനോ’ പ്രതിഭാസം മൂലം ഇന്ത്യയിലെ ഈ വർഷത്തെ മൺസൂൺ സാധാരണതലത്തേക്കാൾ കുറവായിരിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.
യുഎസ് ദേശീയ കാലാവസ്ഥാ ഏജൻസിയായ യു.എസ്. നാഷണൽ ഓഷ്യാനിക് അറ്റ്‌മോസ്‌ഫറികിന്റെ
എൻഒഎഎ) റിപ്പോർട്ട് പ്രകാരം ജൂൺ മുതൽ ഓഗസ്റ്റ് വരെ എൽ നിനോ ശക്തമാകാനുള്ള സാധ്യതയുണ്ട്. ഇതോടെ ഇന്ത്യയിൽ ചൂട് ഉയർന്ന് മൺസൂൺ ദുർബലമാകാൻ ഇടയായേക്കാം .
എൻഒഎഎയുടെ കാലാവസ്ഥാ പ്രവചന സെന്ററിന്റെ നിരീക്ഷണം അനുസരിച്ച്, ജൂൺ-ഓഗസ്റ്റ് കാലയളവിൽ എൽ നിനോ ഉണ്ടാകാനുള്ള സാധ്യത 62% ആണ്, പിന്നീട് അടുത്ത മാസം 80% വരെ ഉയരാനിടയുണ്ട്.
എന്താണ് എൽ നിനോ?
ഭൂമധ്യരേഖയ്ക്ക് സമീപം മധ്യ കിഴക്ക് പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന ഒരു പ്രതിഭാസമാണ്. ചരിത്രപരമായി 1980 മുതൽ ഉണ്ടായ 14 എൽ നിനോയിൽ ഒൻപത് തവണ മൺസൂൺ സാധാരണതലത്തേക്കാൾ കുറവായി വന്നിട്ടുണ്ട്. എന്നിരുന്നാലും 1997-ൽ ഉണ്ടായ എൽ നിനോ കാലത്ത് മൺസൂൺ സാധാരണമായിരുന്നു. പസഫിക് സമുദ്രത്തിലെ താപനില വ്യത്യാസം മൺസൂൺ കാറ്റുകളുടെ ശക്തി കുറയ്ക്കാൻ കാരണമായി വരാം










0 comments