ad
Deshabhimani

കേരളത്തിൽ ഇന്നും ശക്തമായ മഴയ്‌ക്ക്‌ സാധ്യത; നാല്‌ ജില്ലകളിൽ യെല്ലോ അലേർട്ട്‌

rain kerala
വെബ് ഡെസ്ക്

Published on Jul 28, 2025, 07:36 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ഉണ്ടായേക്കുമെന്ന്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌. ശക്തമായ മഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ കേന്ദ്രം നാല്‌ ജില്ലകളിൽ യെല്ലോ അലേർട്ട്‌ പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.


വടക്കൻ കേരള തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തിയും, വടക്കു പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.


തീരപ്രദേശത്തും മലയോര മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശം നിലനിൽക്കുന്നുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home