Deshabhimani

എടിഎം മെഷീൻ വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് ഇളക്കി കൊണ്ടുപോയി;കവര്‍ച്ചയുടെ ദൃശ്യങ്ങൾ വീഡിയോയിൽ

വെബ് ഡെസ്ക്

Published on Oct 06, 2026, 05:28 PM | 1 min read| Watch Time : 49s

ദേവഘര്‍:എടിഎം മെഷീൻ വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ടുപോയി. മെഷീനകത്തെ 4.8 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ജാര്‍ഖണ്ഡിലെ ദേവഘര്‍ ജില്ലയിലെ നന്ദൻ പഹാഡ് മേഖലയിലാണ് കവര്‍ച്ച. ചൊവ്വാഴ്ച പുലര്‍ച്ചെ സ്പോര്‍ട്സ് വാനിൽ എത്തിയ അഞ്ചംഗ സംഘമാണ് കവര്‍ച്ച നടത്തിയത്.


ഭാരമുള്ള വസ്തുക്കൾ എടുക്കാൻ ഉപയോഗിക്കുന്ന ബെൽറ്റുമായി സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിൽ എത്തി. ബെൽറ്റ് മെഷീനിൽ ബന്ധിപ്പിച്ച ശേഷം വാഹനം മുന്നോട്ടെടുത്ത് ഇളക്കിയെടുത്തു. ഇതിന് ശേഷം മെഷീൻ ഒന്നാകെ അതേ വാഹനത്തിൽ കയറ്റി കൊണ്ടുപോയി.


പുലര്‍ച്ചെ 3.30 നും നാല് മണിക്കും ഇടയിൽ ആണ് പൊതുനിരത്തിന് ചേര്‍ന്നുള്ള പ്രദേശത്തെ കവര്‍ച്ച. ഇതര വാഹനങ്ങൾ കടന്നു പോകുന്നതിനിടയിലാണ് ഇത്. ആദ്യ ഘട്ടം ബെൽറ്റ് പൊട്ടിപോയി. രണ്ടാമത്തെ ശ്രമത്തിൽ മെഷീൻ ഒന്നാകെ ഇളകി റോഡിലേക്ക് വീണു.


കടത്തിക്കൊണ്ടു പോയ മെഷീൻ ദേവഘറിലെ ദേവിപൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിത്രപൂരിൽ അടിച്ചു തകര്‍ത്ത നിലയിൽ കണ്ടെത്തി. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. ആളൊഴിഞ്ഞ ചുറ്റുമതിലുള്ള മൈതാനിയിൽ എടിഎം ഭാഗങ്ങൾ പിന്നീട് പൊലീസ് വീണ്ടെടുത്തു. അപ്പോഴേക്കും അകത്തുള്ള 4.8 ലക്ഷം രൂപയുമായ മോഷ്ടാക്കൾ കടന്നു.


സിസിടിവി ദൃശ്യങ്ങൾ അടിസ്ഥാനമാക്കി അന്വേഷണം ആരംഭിച്ചതായി ദേവഘർ എസ്പി പ്രവീൺ പുഷ്കർ അറിയിച്ചു. ആസൂത്രിത കവര്‍ച്ചയാണ് നടന്നത്. എല്ലാം നേരത്തെ നിശ്ചയിച്ച പ്രകാരമാണ് കൃത്യം നടത്തിയത് എന്നും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home