ad
Deshabhimani

കേരളം മുതൽ കശ്‌മീർ വരെ: എന്തുകൊണ്ട്‌ ഇടതുപക്ഷം പ്രസക്തമാകുന്നു

Thumbnail.jpg
വെബ് ഡെസ്ക്

Published on Jan 14, 2026, 05:47 PM | 1 min read

സമകാല ഇന്ത്യയിൽ ഇടതുപക്ഷം നിർണായക പങ്കാണ്‌ വഹിക്കുന്നത്‌. ബിജെപി സർക്കാർ നയിക്കുന്ന കോർപറേറ്റ്‌–ഹിന്ദുത്വ വാഴ്‌ചയ്‌ക്കെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നത്‌ ഇടതുപക്ഷം മാത്രമാണ്‌. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾ ഉയർത്തിയും അവകാശങ്ങൾ സംരക്ഷിക്കാനും കേരളം മുതൽ ജമ്മു–കശ്‌മീർ വരെ ഇടതുപക്ഷ പാർടികൾ പൊരുതുന്നു.


ജമ്മു–കശ്‌മീർ ജനതയുടെ പ്രയാസമേറിയ കാലഘട്ടത്തിൽ ഇടതുപക്ഷം അവർക്കൊപ്പം നിൽക്കുന്നു. കേരളവും ജമ്മു–കശ്‌മീരും തമ്മിൽ ചരിത്രപരമായ ബന്ധം നിലനിൽക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‌ വർധിച്ച പിന്തുണ നൽകാൻ കേരളജനത തയ്യാറാകണം– സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും ജമ്മു–കശ്‌മീർ നിയമസഭാംഗവുമായ മുഹമ്മദ്‌ യൂസഫ്‌ തരിഗാമി ദേശാഭിമാനി ഡിജിറ്റൽ മീഡിയ കോ–ഓർഡിനേറ്റിങ്‌ എഡിറ്റർ സാജൻ എവുജിനോട്‌ സംസാരിക്കുന്നു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home