ഡൽഹി ജന്തർ മന്തറിൽ അലയടിച്ച് DYFI പ്രതിഷേധം

തെരഞ്ഞെടുപ്പ് കമീഷന്റെ ജനാധിപത്യവിരുദ്ധ നടപടികൾക്കും വോട്ടർപട്ടിക തിരിമറിക്കുമെതിരെ ഡൽഹി ജന്തർ മന്തറിൽ അലയടിച്ച് ഡിവൈഎഫ്ഐ പ്രതിഷേധം. വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾ നടത്തിയ പ്രക്ഷോഭം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ.
വോട്ടർപട്ടിക ക്രമക്കേട് ആരോപിക്കപ്പെടുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം നടക്കുന്നത്. ഡൽഹി ജന്തർ മന്തറിൽ തുടരുന്ന പ്രക്ഷോഭം അടിച്ചമർത്താൻ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, തുടങ്ങിയവരെയാണ് പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്.









0 comments