എ ഐ വന്നപ്പോൾ വിക്കിപീഡിയയെ മറന്നു; സന്ദർശകരുടെ എണ്ണത്തിലും കുറവ്

പണ്ട് നമ്മൾ എന്താവശ്യമുണ്ടെങ്കിലും സെർച്ച് ചെയ്തിരുന്നത് വിക്കിപീഡിയയിൽ ആണ്. നമുക്കാവശ്യമുള്ള എല്ലാ വിവരങ്ങളും വിക്കിപ്പീഡിയയുടെ കൈയിൽ ഭദ്രമായിരുന്നു. എന്നാൽ ഇന്ന് വിക്കിപ്പീഡിയയിൽ പോയി വിവരങ്ങൾ തിരയുന്നവർ അപൂർവമല്ല, ഇല്ല എന്ന് തന്നെ പറയാം.
നിലവിൽ വിക്കിപ്പീഡിയയ്ക്ക് പകരം വിവരങ്ങൾക്കായി നമ്മളെല്ലാം ആശ്രയിക്കുന്നത് എഐ ചാറ്റ്ബോറ്റുകളെയാണ്. വിക്കിപീഡിയയുടെ പിന്നിൽ പ്രവർത്തിക്കുന്ന വിക്കി മീഡിയ ഫൌണ്ടേഷൻ ആണ് കണക്കുകൾ പുറത്തുവിട്ടത്. ഓരോ വർഷവും വിക്കിപ്പീഡിയ സന്ദർശിക്കുന്നവരിൽ എട്ട് ശതമാനം വീതം ആളുകളുടെ കുറവുണ്ടാവുകയാണെന്നും വിക്കിമീഡിയ വിലയിരുത്തുന്നു.
അൽഗോരിതം അപ്ഡേറ്റ് ചെയ്ത ശേഷം വിക്കിപ്പീഡിയയിലേക്ക് വന്ന തിരച്ചിലുകളെല്ലാം എ ഐ ചാറ്റ്ബോറ്റുകളിലൂടെ എത്തിയവയായിരുന്നു. മനുഷ്യരുടെ സെർച്ചുകൾ ക്രമാതീതമായി തന്നെ കുറഞ്ഞിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. എ ഐ ചാറ്റ്ബോറ്റുകളുടെ വരവോടുകൂടി മാധ്യമങ്ങളുടെയും മറ്റും വെബ്‌സൈറ്റുകളിലും സന്ദർശകരുടെ എണ്ണം നന്നേ കുറഞ്ഞിട്ടുണ്ട്.
ഇവരിലേക്ക് വിവരശേഖരണത്തിന് എത്തുന്നത് മുഴുവൻ എ ഐ ചാറ്റ്ബോറ്റുകളാണ്. ജനങ്ങൾ പൊതുവെ ഉപയോഗിക്കുന്ന ചാറ്റ് ജിപിടി, മെറ്റാ എ ഐ, ജമിനി എഐ എന്നിവയ്‌ക്കെല്ലാം സന്ദർശകർ അനുദിനം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പരമ്പരാഗത പ്ലാറ്റ്‌ഫോമുകളിൽ സന്ദർശകരുടെ ഈ കുറവ്.










0 comments