Deshabhimani

കൂടുതല്‍ സുരക്ഷ; റെസ്ട്രിക്റ്റഡ് ചാറ്റ് ഫീച്ചറുമായി വാട്സ്ആപ്പ്

whatsapp
വെബ് ഡെസ്ക്

Published on Oct 05, 2026, 12:38 PM | 1 min read

കാലിഫോർണിയ : ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി റെസ്ട്രിക്റ്റഡ് ചാറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആൻഡ്രോയ്ഡ്, ഐഫോൺ ബീറ്റാ ഉപയോക്താക്കളിലാണ് കമ്പനി ഫീച്ചർ പരീക്ഷിച്ച് തുടങ്ങിയത്.


ആശയവിനിമയത്തിനിടയിൽ സുപ്രധാന വിവരങ്ങൾ ചോർന്ന് പോകില്ലെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി പറഞ്ഞു. ആൻഡ്രോയിഡിൽ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.26.39.11 ലും ഐഒഎസ് 26.39.10.20 പതിപ്പിലും നിലവിൽ ഈ വെർഷൻ ലഭ്യമാണ്. വാട്ട്സ്ആപ്പിന്റെ നിലവിലുള്ള അഡ്വാൻസ്ഡ് ചാറ്റ് പ്രൈവസി' ഫീച്ചറിന്റെ കൂടുതൽ നവീകരിച്ച രൂപമാണ് റെസ്ട്രിക്റ്റഡ് ചാറ്റ്. ഇത് പ്രവർത്തനക്ഷമമാക്കിയാൽ അധിക സുരക്ഷ ഉറപ്പാക്കാൻ സാധിക്കുംവിധം നാല് തരത്തിലുള്ള നിയന്ത്രണങ്ങൾ ചാറ്റിൽ പ്രകടമാകും.


എന്താണ് പ്രത്യേകതകൾ


ചാറ്റിൽ അയച്ച ഫോട്ടോയും വീഡിയോയും ഇനി ഗാലറിയിൽ ഓട്ടോമാറ്റിക്കായി സേവ് ആകില്ല.


ചാറ്റ് ഇനി എക്സ്പോർട്ട് ചെയ്യാൻ കഴിയില്ല.


പ്രത്യേക സംഭാഷണത്തിനുള്ളിൽ മെറ്റാ എഐ സവിശേഷതകൾ ഉപയോഗിക്കാൻ കഴിയില്ല.


ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ ചാറ്റ് ലഭ്യമാകില്ല



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home