ad
Deshabhimani

വാട്‌സ്ആപ്പിലും ഇനി 'പ്രീമിയം'?; എന്താണ് വാട്സ്ആപ്പ് പ്ലസ് ഫീച്ചര്‍, അറിയാം

whatsapp
വെബ് ഡെസ്ക്

Published on Mar 08, 2026, 12:02 PM | 1 min read

വാഷിങ്ടണ്‍: ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ് ഉടൻ തന്നെ പ്രീമിയം സബ്‍സ്‍ക്രിപ്ഷൻ പദ്ധതി അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വാട്സ്ആപ്പ് പ്ലസ്' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സേവനത്തിൽ ഉപഭോക്താക്കൾക്ക് പണം നൽകി കൂടുതൽ നിയന്ത്രണങ്ങളും എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ആസ്വദിക്കാനാവും.


ആപ്പിന്റെ തീം, ഐക്കണ്‍, നിറങ്ങള്‍ എന്നിവ മാറ്റാന്‍ വാട്‌സ്ആപ്പ് പ്ലസ് വരിക്കാരാകുന്നവര്‍ക്ക് സാധിക്കും. 14 ആപ്പ് ഐക്കണുകളും നിരവധി കളര്‍ തീമുകളും ലഭിക്കുമെന്നാണ് ടെക് വെബ്‌സൈറ്റുകള്‍ പറയുന്നത്. 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്തു വെക്കാന്‍ കഴിയും. നിലവില്‍ ഇത് മൂന്ന് മാത്രമാണ്. എക്‌സ്‌ക്ലൂസീവ് റിങ്‌ടോണുകളും ലഭിക്കും. സാധാരണ വാട്‌സ്ആപ്പില്‍ ഇല്ലാത്ത സ്റ്റിക്കറുകള്‍, മെസ്സേജ് റിയാക്ഷനുകള്‍ എന്നിവയും പ്ലസ്സില്‍ ലഭിക്കും. മെസ്സേജുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കാനുള്ള സൗകര്യവുമുണ്ടാകും.


വാട്‌സ്ആപ്പ് പ്ലസ് വന്നാലും നിലവിലെ സൗജന്യ വേര്‍ഷന്‍ ഇതുപോലെ തുടരും. അധിക ഫീച്ചറുകൾ ആവശ്യമുള്ളവർ മാത്രം പണം നൽകിയാൽ മതിയാകും. സബ്‌സ്‌ക്രിപ്‌ഷൻ തുക എത്രയാണെന്നോ എന്ന് മുതലാണ് ഇത് നിലവിൽ വരികയെന്നോ ഉള്ള ഔദ്യോഗിക പ്രഖ്യാപനം മെറ്റ ഇതുവരെ നടത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home