ad
Deshabhimani

വിവോ എക്സ്300 സീരീസ് എത്തി; അമ്പരപ്പിക്കുന്ന ക്യാമറ ഫീച്ചറുകൾ, കൂടുതൽ അറിയാം

Vivo X Series

വിവോ എക്സ്300 സീരീസ് ഫോണുകൾ (Photo Credit Vivo's Official Website)

വെബ് ഡെസ്ക്

Published on May 06, 2026, 04:37 PM | 2 min read

തിരുവനന്തപുരം : പ്രൊഫഷണൽ ഫോട്ടോഗ്രഫിക്ക് പുതിയ തലങ്ങൾ നൽകിക്കൊണ്ട് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ X300 അൾട്രാ, X300 FE എന്നിവ ബുധനാഴ്ച പുറത്തിറക്കി. എക്സ്റ്റേണൽ സീസ് (ZEISS) ടെലിഫോട്ടോ ലെൻസുകളെ പിന്തുണയ്ക്കുന്നു എന്നതാണ് ഈ സീരീസിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയിൽ വിവോ X300 അൾട്രായുടെ വില 1,59,999 രൂപയിൽ ആരംഭിക്കുമ്പോൾ, X300 FE മോഡലിന്റെ ബേസ് വേരിയന്റ് (അടിസ്ഥാന വില) 79,999 രൂപയ്ക്ക് ലഭ്യമാകും.


മികച്ച ഫോട്ടോഗ്രഫി അനുഭവം നൽകുന്ന X300 അൾട്രാ മോഡലിൽ അൾട്രാ വൈഡ് ലെൻസിന് പുറമെ രണ്ട് 200MP ലെൻസുകളാണുള്ളത്. ഇതിൽ 200 mm, 400 mm സീസ് ടെലിഫോട്ടോ ലെൻസുകൾ പുറമെ ഘടിപ്പിക്കാൻ സാധിക്കും. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസ്സർ കരുത്ത് പകരുന്ന ഈ ഫോണിൽ ഡോൾബി വിഷനോട് കൂടിയ 4K വീഡിയോ റെക്കോഡിങ് സൗകര്യവുമുണ്ട്. 6600 mAh ബാറ്ററി, 100W വയർഡ് ചാർജിംഗ്, 40W വയർലെസ് ചാർജിങ് എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. 35°C താപനിലയിൽ പോലും അഞ്ച് മണിക്കൂറിലധികം തടസ്സമില്ലാതെ റെക്കോഡ് ചെയ്യാമെന്ന് കമ്പനി അവകാശപ്പെടുന്ന ഈ ഫോൺ വിക്ടറി ഗ്രീൻ, എക്ലിപ്സ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്.


അഡ്വാൻസ്ഡ് ഫോട്ടോഗ്രഫി ആക്സസറികൾക്കായി പ്രത്യേകം തയ്യാറാക്കിയ ഫോട്ടോഗ്രഫി കിറ്റും വിവോ അവതരിപ്പിച്ചിട്ടുണ്ട്. 400 mm, 200 mm സീസ് ടെലിഫോട്ടോ എക്സ്റ്റൻഡറുകൾക്ക് പുറമെ 2300 mAh ബാറ്ററിയുള്ള ഇമേജിംഗ് ഗ്രിപ്പും ഈ കിറ്റിലുണ്ട്. ട്രൈപോഡ് കോളർ റിങും ഷോൾഡർ സ്ട്രാപ്പും അടങ്ങുന്ന ഈ കിറ്റ് ഉപഭോക്താക്കൾക്ക് പ്രത്യേകമായി വാങ്ങാവുന്നതാണ്.


X300 FE മോഡലിലും എക്സ്റ്റേണൽ ടെലിഫോട്ടോ ലെൻസുകൾ ഉപയോഗിക്കാൻ സാധിക്കും. 8MP അൾട്രാ വൈഡ് ക്യാമറയും രണ്ട് 50MP മെയിൻ ക്യാമറകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസ്സർ ഉപയോഗിക്കുന്ന ഈ ഫോണിന് 6.31 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. 6500 mAh ബാറ്ററിയുള്ള ഫോണിൽ 90W ഫ്ലാഷ് ചാർജിംഗും 40W വയർലെസ് ചാർജിങും ലഭ്യമാണ്. നിരവധി എഐ ഫീച്ചറുകളുമായാണ് വിവോയുടെ പുതിയ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home