ad
Deshabhimani

സിം കാർഡ് എടുക്കും മുൻപേ ഇനി റേഞ്ച് പരിശോധിച്ചറിയാം

Trai Network Map
വെബ് ഡെസ്ക്

Published on Apr 10, 2025, 11:52 AM | 1 min read

പുതിയ സിം കാർഡ് എടുക്കുന്നതിന് മുൻപേ ഇനി അതത് വെബ്സൈറ്റ് വഴി ആവശ്യമായ സ്ഥലങ്ങളിലെ മൊബൈൽ നെറ്റ് വർക്ക് റേഞ്ച് പരിശോധിച്ചറിയാം. ട്രായ് മാർഗ്ഗ നിർദ്ദേശം പ്രാവർത്തികമാക്കാനുള്ള ഏപ്രിൽ ഒന്നിന്റെ അന്തിമ തീയതി അവസാനിച്ചതോടെ മൊബൈൽ കമ്പനികൾ ഇതിനുള്ള ലിങ്കുകൾ പ്രാവർത്തികമാക്കി.


 തിരഞ്ഞെടുക്കാന്‍ പോകുന്ന കണക്ഷന് വീടിനും ജോലിസ്ഥലത്തിനും ചേർന്ന് സിഗ്നൽ ലഭ്യത ഉണ്ടോ എന്ന് ഇതുവഴി ആദ്യം തന്നെ സ്ഥിരീകരിക്കാൻ കഴിയും. 2024 ഓഗസ്റ്റ് രണ്ടിന് പുറത്തിറക്കിയ ട്രായിയുടെ പുതുക്കിയ സേവന നിലവാര നിയന്ത്രണങ്ങള്‍ അടിസ്ഥാനമാക്കിയാണ് സൌകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 2024 ഒക്ടോബര്‍ ഒന്ന് മുതല്‍ നിലവില്‍ വന്ന ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ ടെലികോം സേവനദാതാക്കളെല്ലാം അവര്‍ സേവനം നല്‍കുന്ന മേഖലകളിലെ 2ജി, 3ജി, 4ജി, 5ജി നെറ്റ് വര്‍ക്ക് ലഭ്യത വ്യക്തമാക്കുന്ന മാപ്പ് പുറത്തുവിടണം എന്നായിരുന്നു നിർദ്ദേശം. 2025 ഏപ്രില്‍ ഒന്ന് വരെയാണ് സമയം നല്‍കിയിരുന്നത്.

 

ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ബി എസ് എൻ എൽ തുടങ്ങിയ ടെലികോം സേവനദാതാക്കൾ നെറ്റ് വര്‍ക്ക് കവറേജ് മാപ്പ് പുറത്തിറക്കി. ഓരോ സേവനദാതാക്കളുടേയും ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഈ മാപ്പ് പരിശോധിക്കാം. https://www.trai.gov.in/ ടെലഫോൺ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സൈറ്റിലും

 ബിഎസ്എന്‍എല്‍ മാപ്പ് BSNL coverage map- https://bsnl.co.in/coveragemap എന്ന യുആര്‍എൽ വഴിയും

Airtel - https://www.airtel.in/wirelesscoverage/

Jio - https://www.jio.com/selfcare/coverage-map/

Vi- https://www.myvi.in/vicoverage/ എന്നിവ ഈ യുആർഎല്ലുകൾ വഴിയും പരിശോധിക്കാം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home