ad
Deshabhimani

ടെക്നോ പ്രീമിയം സ്മാർട്ട്ഫോൺ 'കമോൺ 50 അൾട്രാ 5 ജി' ഉടൻ വിപണിയിലേക്ക്; ലോഞ്ച് തീയതി പ്രഖ്യാപിച്ചു

tecno

ടെക്നോ പ്രീമിയം സ്മാർട്ട്ഫോൺ കാമൻ 50 അൾട്രാ 5 ജി|Photo: Tecno

വെബ് ഡെസ്ക്

Published on Jul 11, 2026, 05:53 PM | 1 min read

ന്യൂഡൽഹി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകൾക്കും മികച്ച ക്യാമറ സംവിധാനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് ടെക്നോയുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോൺ 'കമോൺ 50 അൾട്രാ 5 ജി' ഇന്ത്യൻ വിപണിയിലെത്തുന്നു. ജൂലൈ 17ന് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ആമസോൺ വഴി ഫോൺ വിൽപനയ്‌ക്കെത്തും. സൈപ്രസ് ഗ്രീൻ, മിസ്റ്റി പർപ്പിൾ, നെബുല ടൈറ്റാനിയം എന്നീ ആകർഷകമായ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.


ഫോട്ടോഗ്രാഫിക്കും കണ്ടന്റ് ക്രിയേഷനും സഹായകരമാകുന്ന വിപുലമായ എഐ ഫീച്ചറുകളാണ് ഫോണിന്റെ പ്രധാന ആകർഷണം. ചിത്രങ്ങളിലെ അനാവശ്യ വസ്തുക്കളെ നീക്കം ചെയ്യാനും ഫോട്ടോകളുടെ ക്വാളിറ്റി വർധിപ്പിക്കാനും സഹായിക്കുന്ന എഐ ടൂളുകൾ ഇതിലുണ്ടാകും. ഫ്ലാറ്റ് ഫ്രെയിം ഡിസൈനിലുള്ള ഫോണിന്റെ പിൻഭാഗത്ത് മൂന്ന് വലിയ സെൻസറുകൾ അടങ്ങിയ വെർട്ടിക്കൽ ക്യാമറ മൊഡ്യൂളാണ് നൽകിയിരിക്കുന്നത്.


6.78 ഇഞ്ച് 1.5K അമലോഡ് ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 7400 അൾട്ടിമേറ്റ് പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഫോൺ ആൻഡ്രോയിഡ് 16 അധിഷ്ഠിത ഹൈഒഎസിലാണ് പ്രവർത്തിക്കുന്നത്.


50 മെഗാപിക്സൽ സോണി LYT-700C പ്രൈമറി സെൻസർ, 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയടങ്ങുന്നതാണ് റിയർ ക്യാമറ. സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയുമുണ്ട്. 4K വീഡിയോ റെക്കോർഡിങും ഫോണിലുണ്ട്.


പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണമേകുന്ന IP68, IP69, IP69K റേറ്റിങുകളും മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും ഫോണിനുണ്ട്. 45W ഫാസ്റ്റ് ചാർജിംഗുള്ള 6,500mAh ബാറ്ററിയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോൾബി അറ്റ്‌മോസ് സ്റ്റീരിയോ സ്പീക്കറുകൾ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, എൻഎഫ്സി, ബ്ലൂടൂത്ത് 5.4, 5 ജി കണക്റ്റിവിറ്റി എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ. വില വിവരങ്ങൾ ലോഞ്ച് സമയത്ത് മാത്രമേ വ്യക്തമാകൂ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home