ad
Deshabhimani

ചൈനയിൽ ‘ആർ യു ഡെഡ്’ ആപ്പ്; ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ജീവൻ രക്ഷിക്കാൻ പുതിയ സാങ്കേതികവിദ്യ

China app.jpg
വെബ് ഡെസ്ക്

Published on Jan 21, 2026, 10:48 AM | 1 min read

ബീജിങ്: ചൈനയിലെ യുവാക്കൾക്കിടയിൽ ‘ആർ യു ഡെഡ്’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വൻ ഹിറ്റാകുന്നു. നഗരങ്ങളിൽ ഒറ്റയ്ക്ക് താമസിക്കുന്നവർ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള ഈ ആപ്പ്, നിലവിൽ ചൈനയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന 'പെയ്ഡ്' ആപ്പായി മാറി.


ഒറ്റപ്പെടലും ഏകാന്തതയും വർദ്ധിച്ചുവരുന്ന സമൂഹത്തിൽ, ആരെങ്കിലും മരിച്ചാൽ ദിവസങ്ങളോളം പുറംലോകം അറിയാത്ത സാഹചര്യം ഒഴിവാക്കാനാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ആപ്പിൽ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾ ഓരോ രണ്ട് ദിവസം കൂടുമ്പോഴും ആപ്പിൽ ലോഗിൻ ചെയ്ത് ഒരു ബട്ടൺ അമർത്തി താൻ സുരക്ഷിതനാണെന്ന് സ്ഥിരീകരിക്കണം. നിശ്ചിത സമയത്തിനുള്ളിൽ ഉപഭോക്താവ് ചെക്ക്-ഇൻ ചെയ്തില്ലെങ്കിൽ, ആപ്പ് ഉടൻ തന്നെ എമർജൻസി കോൺടാക്റ്റുകളെ വിവരം അറിയിക്കും.


പ്രിയപ്പെട്ടവർക്ക് അപകടം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഉടൻ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കും. കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് ആപ്പ് പ്രവർത്തനമാരംഭിച്ചത്. വീട്ടിൽ നിന്ന് മാറി താമസിക്കുന്ന വിദ്യാർത്ഥികൾ, ജോലി ആവശ്യങ്ങൾക്കായി തനിച്ച് താമസിക്കുന്നവർ, ഏകാന്ത ജീവിതം ഇഷ്ടപ്പെടുന്നവർ എന്നിവർക്കിടയിലാണ് ആപ്പിന് കൂടുതൽ സ്വീകാര്യത ലഭിക്കുന്നത്.


2030-ഓടെ ചൈനയിൽ ഏകദേശം 20 കോടിയോളം ആളുകൾ ഒറ്റയ്ക്ക് താമസിക്കുന്ന അവസ്ഥയുണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരം ആപ്പുകൾ ഒരു സുരക്ഷാ കവചമായി മാറുമെന്നാണ് ഉപഭോക്താക്കളുടെ വിലയിരുത്തൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home