അടിപതറി ‘അറട്ടൈ‘: ആപ്പ് സ്റ്റോറുകളില്‍ ആദ്യ 100ല്‍ നിന്ന് പുറത്തേക്ക്

ചെന്നൈ: മെറ്റയുടെ ഇന്‍സ്റ്റന്‍റ് മെസേജിംഗ് ആപ്പായ വാട്‍സ്ആപ്പിന് എതിരാളി എന്ന നിലയിൽ കുതിച്ചുയർന്ന ഇന്ത്യന്‍ ആപ്ലിക്കേഷനാണ് സോഹോയുടെ 'അറട്ടൈ'. ഒക്‌ടോബറില്‍ ഗൂഗിൾ പ്ലേയിലും ആപ്പ് സ്റ്റോറിലും റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു അറട്ടൈ ആപ്പ്. എന്നാൽ ഇപ്പോഴിതാ അറട്ടൈ ആപ്പിന്‍റെ റാങ്കിംഗ് കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറിലും ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് ഒരു മാസത്തിനുള്ളിൽ അറട്ടൈ പുറത്തായി. നവംബർ 4-ലെ കണക്കനുസരിച്ച് അറട്ടൈ ആപ്പ് ഗൂഗിൾ പ്ലേയിൽ 105-ാം സ്ഥാനത്തും ആപ്പ് സ്റ്റോറിൽ 123-ാം സ്ഥാനത്തുമാണ്.
2021ൽ സോഹോ പുറത്തിറക്കിയ അറട്ടൈ ആപ്പിന്റെ പേരിന് ഇംഗ്ലീഷിൽ ചാറ്റ് എന്നാണ് അർത്ഥമാക്കുന്നത്. ഈ ആപ്പ് ഡൗൺലോഡിങ്ങിൽ വാട്‌സ്ആപ്പിനെ പിന്തള്ളിയതോടെയാണ് താരമായി മാറിയത്. എന്നാൽ ഇപ്പോൾ അറട്ടൈക്കുണ്ടായ തിരിച്ചടിക്ക് പ്രധാന കാരണമായി ഉന്നയിക്കുന്നത് സ്വകാര്യതയുടെ മേലുള്ള ആശങ്കയാണ്. മറ്റുള്ള ആപ്ലിക്കേഷനുകളുമായുള്ള സാമ്യതയും, നെറ്റ്‌വര്‍ക്ക് ദുർബലമായതും അറട്ടൈയുടെ വീഴ്ചയ്ക്ക് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.









0 comments