ad
Deshabhimani

കണ്ണടച്ചുതുറക്കുമ്പോൾ ഫോണിലെ ഡാറ്റ കഴിയുന്നോ..? നെറ്റ് ഓഫാക്കാതെ തന്നെ ഡാറ്റ സൂക്ഷിക്കാം

Mobile data.jpg
വെബ് ഡെസ്ക്

Published on Oct 21, 2025, 12:04 PM | 1 min read

ഫോണിൽ നെറ്റ് ഓൺ ആക്കി ഇടുന്നവരാണ് ഇപ്പോൾ ഭൂരിഭാഗം പേരും. നമ്മുടെ പണമിടപാടുകൾ മുതൽ സിനിമ ടിക്കറ്റ് വരെ എല്ലാം നെറ്റ് ഉണ്ടെങ്കിൽ ഫോണിലൂടെ പ്രവർത്തിപ്പിക്കാവുന്ന തരത്തിലാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ട് തന്നെ ഡാറ്റ കഴിഞ്ഞുപോകാതിരിക്കുക എന്നത് നിത്യജീവിതത്തിൽ പ്രധാനമായ ഒരു കാര്യമാണ്.


നിങ്ങളുടെ ഫോണിൽ തന്നെ ചില മാറ്റങ്ങൾ വരുത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാകും. ആദ്യം തന്നെ ഫോണിലുള്ള ആപ്പുകളുടെ എല്ലാം ഓട്ടോ അപ്‌ഡേഷൻ ഓഫ് ആക്കുക. ഫോണിൽ ഡാറ്റ ഉണ്ടെങ്കിൽ സ്വന്തമായി തന്നെ ആപ്പുകൾ അപ്ഡേറ്റ് ചെയ്യുന്ന ഫീച്ചർ ആണിത്.


ഡാറ്റ പോകില്ല എന്ന് മാത്രമല്ല, ഫോൺ വൈഫൈയുമായി കണക്ട് ആവുമ്പോൾ തന്നെ അപ്‌ഡേഷൻ വേഗത്തിൽ നടക്കാൻ ഇത് സഹായിക്കും. ഫോണിലെ മിക്ക ആപ്പുകളും നെറ്റ്‌വർക്കുമായി കണക്ട് ചെയ്തവയാവും. നമ്മൾ ഉപയോഗിക്കാതെ തന്നെ നമ്മുടെ സോഷ്യൽ മീഡിയ ആപ്പുകളും മറ്റും ഫോണിലെ ഡാറ്റ ഉപയോഗിക്കുകയാവും.


അത്തരം സാഹചര്യങ്ങളിൽ സെറ്റിങ്സിൽ നിന്ന് ഓരോ ആപ്പുകളും തെരഞ്ഞെടുത്തത് അവയുടെ ഡാറ്റ ഉപയോഗം മിതപ്പെടുത്താം. ഫോണിലെ തന്നെ ഡാറ്റ സേവർ മോഡ് ഓൺ ആക്കി ഇടുന്നതിലൂടെ ഡാറ്റ പരമാവധി സംരക്ഷിക്കാം സാധിക്കും. ഇത്തരം ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ തന്നെ അപ്രതീക്ഷിതമായി ഫോണിലെ ഡാറ്റ കഴിയാതെ സൂക്ഷിക്കാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home