ad
Deshabhimani

സാംസങ് ​ഗ്യാലക്സി ബുക്ക് 6 ലാപ്ടോപ് വിപണിയിൽ

lap
വെബ് ഡെസ്ക്

Published on Feb 10, 2026, 11:22 AM | 1 min read

സാംസങ് ഇലക്ട്രോണിക്‌സ് ഗ്യാലക്‌സി ബുക്ക് 6 ലാപ്ടോപ് ശ്രേണി പുറത്തിറക്കി. ബുക്ക് 6, പ്രോ, അള്‍ട്രാ എന്നീ മൂന്ന് മോഡലുകളാണ് ലഭ്യമാക്കിയിരിക്കുന്നത്. ഇന്റല്‍ കോര്‍ അള്‍ട്രാ സിരീസ് 3 പ്രോസസറുകളിലെത്തുന്ന ഈ ലാപ്ടോപ് എഐ അധിഷ്ഠിത ഉല്‍പ്പാദനക്ഷമതയും ശക്തമായ പ്രകടനവും ഒരുമിപ്പിക്കുന്നതാണെന്ന് കമ്പനി അവകാശപ്പെടുന്നു.


വേഗമേറിയ പ്രോസസിങ്, മികച്ച മള്‍ട്ടി ടാസ്‌കിങ്, എഐ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ എന്‍പിയു എന്നിവയാണ് ഈ ശ്രേണിയുടെ പ്രത്യേകത. അള്‍ട്രാ മോഡലില്‍ എന്‍വീഡിയ ജിഫോഴ്‌സ് ആര്‍ടിഎക്സ് 5070/5060 ലാപ്‌ടോപ് ജിപിയു ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് കണ്ടന്റ് ക്രിയേഷന്‍, വീഡിയോ എഡിറ്റിങ്, ഗെയിമിങ് തുടങ്ങിയവ മെച്ചപ്പെടുത്തുമെന്നും പ്രോ മോഡലുകളില്‍ മികച്ച പ്രകടനത്തിനായി വേഗര്‍ ചേംബര്‍ കൂളിങ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഗ്രേ, സില്‍വര്‍ നിറങ്ങളില്‍ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home