മൂന്ന് എഐ മോഡലുകളുടെ മറുപടികൾ താരതമ്യം ചെയ്യാം; പുത്തൻ ഫീച്ചറുമായി പെർപ്ലെക്സിറ്റി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവകരമായ മാറ്റവുമായി പെർപ്ലെക്സിറ്റി എഐ. ഒരേ ചോദ്യത്തിന് മൂന്ന് വ്യത്യസ്ത എഐ മോഡലുകൾ നൽകുന്ന ഉത്തരങ്ങൾ ഒരേസമയം താരതമ്യം ചെയ്യാൻ സഹായിക്കുന്ന 'മോഡൽ കൗൺസിൽ' എന്ന പുത്തൻ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചത്.
കൃത്യത ഉറപ്പാക്കാനും വിവിധ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ഈ സംവിധാനം ഉപയോക്താക്കളെ സഹായിക്കും. നിലവിൽ പെർപ്ലെക്സിറ്റി 'മാക്സ്' സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ജിപിടി, ക്ലോഡ്, ജെമിനി തുടങ്ങിയ മുൻനിര മോഡലുകളെ ഇതിനായി ഉപയോഗിക്കാം.
ഒരു ചോദ്യം ചോദിച്ചാൽ ഈ മൂന്ന് മോഡലുകളും നൽകുന്ന മറുപടികൾ പെർപ്ലെക്സിറ്റിയുടെ സിന്തസൈസർ വിശകലനം ചെയ്യുകയും അവയിലെ പൊതുവായ കാര്യങ്ങളും വ്യത്യസ്തതകളും ഉൾപ്പെടുത്തി ഒരു പട്ടിക തയ്യാറാക്കി നൽകുകയും ചെയ്യും.
വിവരങ്ങളുടെ ആധികാരികത പരിശോധിക്കാനും നിക്ഷേപങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കും സർഗ്ഗാത്മകമായ ആശയരൂപീകരണത്തിനും ഈ ഫീച്ചർ ഏറെ ഗുണകരമാകുമെന്ന് പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ് പറഞ്ഞു.
ഭാവിയിൽ പെർപ്ലെക്സിറ്റി 'പ്രോ' ഉപയോക്താക്കൾക്കും ഈ സേവനം പരിമിതമായ രീതിയിൽ ലഭ്യമാക്കാൻ പദ്ധതിയുണ്ട്. എഐ മോഡലുകൾക്ക് സംഭവിക്കാവുന്ന പിഴവുകൾ ഒഴിവാക്കി കൂടുതൽ പൂർണ്ണമായ വിവരങ്ങൾ നൽകുക എന്നതാണ് മോഡൽ കൗൺസിലിലൂടെ ലക്ഷ്യമിടുന്നത്.











0 comments