ad
Deshabhimani

ഓപ്പോ ഫൈൻഡ് X9s ഇന്ത്യൻ വിപണിയിൽ; മൂന്ന് 50MP കാമറകളും 7,025mAh ബാറ്ററിയുമായി പുത്തൻ ഫ്ലാഗ്ഷിപ്പ് ഫോൺ

OPPO.

ഓപ്പോ ഫൈൻഡ് X9s ഫോൺ (Photo: OPPO)

വെബ് ഡെസ്ക്

Published on May 21, 2026, 04:44 PM | 2 min read

തിരുവനന്തപുരം : പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ 'ഓപ്പോ ഫൈൻഡ് X9s' ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം മോഡലായ ഓപ്പോ ഫൈൻഡ് X9 അൾട്രായ്ക്കൊപ്പമാണ് ഈ ഫോണും വിപണിയിലെത്തിച്ചിരിക്കുന്നത്. ഹാസൽബ്ലാഡുമായി (Hasselblad) സഹകരിച്ച് തയ്യാറാക്കിയ മൂന്ന് 50 മെഗാപിക്സൽ കാമറകൾ അടങ്ങുന്ന റിയർ കാമറ സിസ്റ്റം, മീഡിയടെക് ഡൈമൻസിറ്റി 9500s ചിപ്സെറ്റ്, കരുത്തുകൂടിയ 7,025mAh ബാറ്ററി എന്നിവയാണ് ഓപ്പോ ഫൈൻഡ് X9s-ന്റെ പ്രധാന ആകർഷണങ്ങൾ. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും സംരക്ഷണം നൽകുന്ന ഐപി66, ഐപി68, ഐപി69 റേറ്റിങ്ങുകളും ഈ ഫോണിനുണ്ട്.


വിലയും ലഭ്യതയും


ഇന്ത്യയിൽ രണ്ട് വേരിയന്റുകളിലാണ് ഓപ്പോ ഫൈൻഡ് X9s ലഭ്യമാകുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് 79,999 രൂപയാണ് വില. ഉയർന്ന പതിപ്പായ 12 ജിബി റാം, 512 ജിബി സ്റ്റോറേജ് മോഡലിന് 89,999 രൂപയും വരും. ലോഞ്ചിങ്ങിന്റെ ഭാഗമായി ഫ്ലാറ്റ് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ്ബാക്കും, 5,000 രൂപ വരെയുള്ള എക്സ്ചേഞ്ച് ബോണസും ഒപ്പോ വാഗ്ദാനം ചെയ്യുന്നുണ്ട്.


ഫോണിന്റെ പ്രീ-ഓർഡർ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. മെയ് 28 മുതൽ ഒപ്പോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ വഴിയും ആമസോൺ വഴിയും വിപണിയിൽ വിൽപനയ്‌ക്കെത്തും. ലാവെൻഡർ സ്കൈ, മിഡ്‌നൈറ്റ് ഗ്രേ, സൺസെറ്റ് ഓറഞ്ച് എന്നീ മൂന്ന് ആകർഷകമായ നിറങ്ങളിൽ ഫോൺ സ്വന്തമാക്കാം.


ഫീച്ചറുകളും സവിശേഷതകളും


ഹാസൽബ്ലാഡ് ട്യൂണിങ്ങോട് കൂടിയ ട്രിപ്പിൾ റിയർ കാമറ യാണ് ഒപ്പോ ഫൈൻഡ് X9s-ൽ ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ, 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 50 മെഗാപിക്സൽ പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറ എന്നിവയാണ് പിന്നിലുള്ളത്. സെൽഫികൾക്കായി മുന്നിൽ 32 മെഗാപിക്സൽ കാമറയും നൽകിയിരിക്കുന്നു. 4K ക്വാളിറ്റിയിൽ സെക്കൻഡിൽ 60 ഫ്രെയിം (60fps) വരെയുള്ള വീഡിയോ റെക്കോഡിങ് ഈ ഫോൺ പിന്തുണയ്ക്കും.


മീഡിയടെക് ഡൈമൻസിറ്റി 9500s പ്രൊസസ്സറും ഇമ്മോർട്ടലിസ് G925 MC12 ജിപിയുവുമാണ് ഫോണിന് കരുത്ത് പകരുന്നത്. 12 ജിബി LPDDR5x റാമും 512 ജിബി വരെയുള്ള UFS 4.1 സ്റ്റോറേജും ഇതിലുണ്ട്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 16-ലാണ് ഡ്യുവൽ സിം പിന്തുണയുള്ള ഈ ഫോൺ പ്രവർത്തിക്കുന്നത്. ദീർഘനേരത്തെ ഉപയോഗത്തിനായി 7,025mAh ബാറ്ററിയും ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു.


120Hz റീഫ്രെഷ് റേറ്റ്, 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 240Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവ അവകാശപ്പെടുന്ന 6.59 ഇഞ്ചിന്റെ ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് (Amoled) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്. ഇതുകൂടാതെ പ്രോക്‌സിമിറ്റി സെൻസർ, കളർ ടെംപറേച്ചർ സെൻസർ, ആംബിയന്റ് ലൈറ്റ്, ആക്സിലറോമീറ്റർ, കോമ്പസ്, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് (IR) ബ്ലാസ്റ്റർ തുടങ്ങിയ നിരവധി സെൻസറുകളും ഈ സ്മാർട്ട്‌ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home