Deshabhimani

രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്തതിൽ വീഴ്ച; ഗവേഷകരെ പുറത്താക്കി ഓപ്പൺഎഐ

open ai
വെബ് ഡെസ്ക്

Published on Oct 02, 2026, 07:52 AM | 1 min read

സാൻഫ്രാൻസിസ്കോ : രഹസ്യസ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മൂന്ന് ഗവേഷകരെ പിരിച്ചുവിട്ട് ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ. കമ്പനിയുടെ നയങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.


പുറത്താക്കിയവരുടെ പേരുകൾ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇവരിൽ രണ്ട് പേർ എഐ സുരക്ഷ, അലൈൻമെന്റ് മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഗവേഷകരാണ്.


മൂന്ന് പേരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇവർ സെൻസിറ്റീവ് വിവരങ്ങൾ കൈകാര്യം ചെയ്തതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇത് കമ്പനിയുടെ നയങ്ങൾ ലംഘിക്കുകയും പ്രവർത്തനത്തിന് അനിവാര്യമായ വിശ്വാസത്തെ തകർക്കുകയും ചെയ്തു, ഓപ്പൺഎഐ പ്രതികരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home