Deshabhimani

ഓപ്പൺ എഐ ഓഫീസില്‍ രഹസ്യ വോയ്സ് റെക്കോർഡിങ് ഉപകരണം സ്ഥാപിച്ചു; എഞ്ചിനീയര്‍ അറസ്റ്റില്‍

open ai
വെബ് ഡെസ്ക്

Published on Oct 14, 2026, 03:56 PM | 1 min read

കാലിഫോർണിയ : ഓപ്പൺ എഐയുടെ ഓഫീസിൽ രഹസ്യമായി വോയ്സ് റെക്കോർഡിംഗ് ഉപകരണം സ്ഥാപിച്ച സംഭവത്തിൽ എഞ്ചിനീയർ അറസ്റ്റിൽ. സൗദി പൗരനായ അബ്ദുൾറഹ്മാൻ അൽഫോസാൻ ആണ് കാലിഫോർണിയയിലെ ഓഫീസില്‍ നിന്ന് പിടിയിലായത്. ചാരവൃത്തി പിടികൂടാൻ സഹായിച്ചത് കമ്പനിയുടെ എഐ ഏജന്റുകളാണെന്ന് ഓപ്പൺ എഐ വ്യക്തമാക്കി.


ആശയവിനിമയങ്ങൾ രഹസ്യമായി ചോർത്തുന്നതിനായി ഇലക്ട്രോണിക് അല്ലെങ്കിൽ മെക്കാനിക്കൽ ഉപകരണം ഉപയോഗിച്ചതിനാണ് ഫെഡറൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. യുഎസ്ബി പോർട്ടിൽ ടോയ്‌ലറ്റ് പേപ്പറിൽ പൊതിഞ്ഞ നിലയിലാണ് അത്യാധുനിക റെക്കോർഡിങ് ഉപകരണം കണ്ടെത്തിയത്.


സെപ്തംബർ 30 നാണ് സംഭവം. സെപ്റ്റംബർ 28 നാണ് ഉപകരണം സ്ഥാപിച്ചതെന്ന് എഐ പരിശോധനയിൽ വ്യക്തമായതായി പിന്നീട് കമ്പനി അറിയിച്ചു. രഹസ്യ നിരീക്ഷണ ഉപകരണം എങ്ങനെ നിർമ്മിക്കാം, വൈഫൈ കണക്റ്റിവിറ്റി എങ്ങനെ ക്രമീകരിക്കാം, എസ്ഡി കാർഡ് എങ്ങനെ എൻക്രിപ്റ്റ് ചെയ്യാം തുടങ്ങിയ കാര്യങ്ങൾ പഠിക്കാൻ പ്രതി സ്വന്തമായി ചാറ്റ്‌ബോട്ടുകളും പ്രൊഡക്റ്റിവിറ്റി ടൂളുകളും ഉപയോഗിച്ചതായി പരാതിയിൽ പറയുന്നു.ഓപ്പൺ എഐയുടെ എഐ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചർച്ചകളും രഹസ്യ വിവരങ്ങളും ചോർത്തുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, കമ്പനിയുടെ സോഴ്സ് കോഡ്, മോഡൽ വെയ്റ്റുകൾ, കസ്റ്റമർ ഡാറ്റ എന്നിവ ചോർന്നിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home