Deshabhimani

ക്രിയേറ്റീവ് ടെക്നോളജി രംഗത്ത് പുതിയ കരുത്ത്; ഐഐസിടിയുമായി ധാരണാപത്രം ഒപ്പുവച്ച് സി- ഡിറ്റ്

C-DIT IICT
വെബ് ഡെസ്ക്

Published on Oct 03, 2026, 02:34 PM | 1 min read

തിരുവനന്തപുരം: അനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി മേഖലകളിൽ കേരളത്തിന്റെ വളർച്ചയ്ക്ക് പുതിയ വേഗം നൽകുന്നതിനായി സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജീസുമായി (ഐഐസിടി) ധാരണാപത്രം ഒപ്പുവച്ചു.


സെപ്തംബർ 29, 30 തീയതികളിൽ മുംബൈയിൽ നടന്ന ദേശീയ മാധ്യമ, വിനോദ വ്യവസായ മേളയായ ഫിക്കി ഫ്രെയിംസിൽ മഹാരാഷ്ട്ര ഐടി, എഐ, സാംസ്കാരിക വകുപ്പ് മന്ത്രി ആശിഷ് ഷെലാറിന്റെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറിയത്. സി-ഡിറ്റിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന AVGC-XR സെന്റർ ഓഫ് എക്സലൻസിന് സഹകരണ ചട്ടക്കൂട് ഒരുക്കുകയാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം. വൈദഗ്ധ്യ വികസനം, വ്യവസായ സഹകരണം, സാങ്കേതിക മികവ് വർധിപ്പിക്കൽ, പരിശീലനം, ശേഷി വികസനം, സൗകര്യങ്ങൾ പങ്കുവയ്ക്കൽ, വിദഗ്ധ സേവനങ്ങൾ, ജൂറി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ പരസ്പര സഹകരണം ഇതിലൂടെ ഉറപ്പാക്കും.


ഐഐസിടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. വിശ്വാസ് ദിയോസ്കർ, സി-ഡിറ്റ് രജിസ്ട്രാർ ജയദേവ് ആനന്ദ് ഐഐസിടി സ്ഥാപക ഡയറക്ടർ ആശിഷ് കുൽക്കർണി, ഐഐസിടി ഡയറക്ടർ സതീഷ് നാരായണൻ, കേരള ഹൈ പവർ ഐടി കമ്മിറ്റി ലീഡ് സ്ട്രാറ്റജിസ്റ്റ് അക്ഷയ് കണ്ണൻ, വേൾഡ് ഡിസൈൻ കൗൺസിൽ കൺട്രി ഹെഡ് ഫിലിപ്പ് തോമസ്, സി-ഡിറ്റ് എക്സ്ആർ വിഭാഗം തലവൻ കാർത്തികേയൻ, സംവിധായിക വിധു വിൻസെന്റ് എന്നിവർ പങ്കെടുത്തു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home