മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ പുറത്തിറക്കി

കൊച്ചി: എഐ സ്മാർട്ട്ഫോൺ ബ്രാൻഡായ മോട്ടറോള പുതിയ മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ 50എംപി സോണി ലിറ്റിയ 710 സെൻസർ, 7000എംഎഎച്ച് ബാറ്ററി, സ്‌നാപ്ഡ്രാഗൺ 7എസ് ജെൻ 4 പ്ലാറ്റ്ഫോം, അൾട്രാ-തിൻ ഡിസൈൻ, പാന്റോൺ വാലിഡേറ്റഡ് കളറുകൾ, 13എംപി അൾട്രാ-വൈഡ് മാക്രോ വിഷൻ ലെൻസ്, 32എംപി ഫ്രണ്ട് ക്യാമറ, 144എച്ച്‌സെഡ് 1.5കെ ട്രൂ കളർ ക്വാഡ്-കർവ്ഡ് ഡിസ്പ്ലേ, ഗെയിമിംഗ്, മോട്ടോ എഐ 2.0, ഗൂഗിൾ ജെമിനി, മൈക്രോസോഫ്റ്റ് കോ-പൈലറ്റ്, പെർപ്ലെക്‌സിറ്റി എന്നിവയുൾപ്പെടെയുള്ള മികച്ച എഐ അനുഭവങ്ങൾ എന്നിവയാണ് മോട്ടോറോള എഡ്ജ് 70 ഫ്യൂഷന്റെ സവിശേഷതകൾ.
കൂടാതെ എല്ലാ ലെൻസുകളിലും 4കെ വീഡിയോ റെക്കോർഡിംഗ്, എഐ ഫോട്ടോ എൻഹാൻസ്മെന്റ്, അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ, ഒന്നിലധികം ഫോക്കൽ ലെങ്തുകളുള്ള പോർട്രെയിറ്റ് മോഡ്, ഓട്ടോ നൈറ്റ് വിഷൻ, ഹൊറൈസൺ ലോക്ക്, ഹൈപ്പർലാപ്‌സ്, എന്നിവയുൾപ്പെടുന്ന പ്രോഗ്രേഡ് എഐ ക്യാമറ സിസ്റ്റമാണ് എഡ്ജ് 70 ഫ്യൂഷനിലുള്ളത്. മാർച്ച് 12 മുതൽ വിപണിയിലെത്തും. പ്രാരംഭ വില 24,999 രൂപ.










0 comments