ഇനി ദീപിക പദുക്കോണിന്റെ ശബ്ദത്തിൽ മറുപടി; മാറ്റവുമായി മെറ്റ

ദീപിക പദുക്കോണിന്റെ ശബ്ദത്തിൽ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മെറ്റ എഐ. ഇന്ത്യയിലുൾപ്പടെ ആറ് രാജ്യങ്ങളിൽ മെറ്റ എഐയുടെ ശബ്ദമായി പ്രവർത്തിക്കുന്നത് ദീപിക പദുക്കോണിന്റെ ശബ്ദമായിരിക്കും. ദീപികയുടെ എഐ അവതാറിനെക്കുറിച്ച് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു.
ഇംഗ്ലീഷ് മറുപടിയുടെ ശബ്ദമാകും ദീപിക നൽകുക. താനിപ്പോൾ മെറ്റ എഐയുടെ ഭാഗമാണെന്ന് ദീപിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു. ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, ന്യുസീലന്‍ഡ് എന്നിവിടങ്ങളിൽ നിങ്ങൾക്കിനി എന്റെ ശബ്ദത്തോട് ചാറ്റ് ചെയ്യാൻ സാധിക്കും.
എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം അറിയിക്കാനും ദീപിക പദുക്കോൺ വിഡിയോയോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു. ഇന്ത്യയിൽ നിന്ന് മെറ്റയുമായി കൂട്ടായി പ്രവർത്തിക്കുന്ന ആദ്യത്തെ സെലിബ്രിറ്റിയാണ് ദീപിക പദുകോൺ.
ഇന്ത്യയിലുടനീളം പ്രചാരവും ആരാധകരുമുള്ള ഒരു താരത്തിന്റെ ശബ്ദത്തിൽ മെറ്റ എഐ ചാറ്റ് ബോട്ട് എത്തുന്നതോടെ ജനങ്ങൾക്കിടയിൽ മെറ്റക്കുള്ള സ്വീകാര്യതും ഏറുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. സിനിമയ്ക്ക് പുറത്ത് തന്റെ സാന്നിധ്യം ഉറപ്പിക്കാൻ ദീപിക പദുക്കോണിനും ഇതിലൂടെ സാധിക്കും.










0 comments