ad
Deshabhimani

ലാറ്റിൻ അമേരിക്കയ്ക്ക് സ്വന്തം എഐ മോഡൽ; 'ലാറ്റം-ജിപിടി' സെപ്റ്റംബറിൽ എത്തും

Latam GPT.jpg
വെബ് ഡെസ്ക്

Published on Mar 26, 2026, 05:04 PM | 1 min read

സാന്തിയാഗോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്ത് പാശ്ചാത്യ രാജ്യങ്ങളുടെ കുത്തക അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ സ്വന്തം എഐ മോഡൽ പുറത്തിറക്കുന്നു. ചിലിയുടെ നേതൃത്വത്തിൽ പന്ത്രണ്ടോളം രാജ്യങ്ങൾ ചേർന്നാണ് 'ലാറ്റം-ജിപിടി' (Latam-GPT) എന്ന ഓപ്പൺ സോഴ്സ് എഐ ഭാഷാ മോഡൽ വികസിപ്പിക്കുന്നത്.


ഈ വർഷം സെപ്റ്റംബറോടെ ഇത് പൊതുജനങ്ങൾക്കായി ലഭ്യമാകുമെന്ന് ചിലിയിലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിലുള്ള ചാറ്റ് ജിപിടി, ജെമിനി തുടങ്ങിയ ആഗോള എഐ മോഡലുകൾ പ്രധാനമായും ഇംഗ്ലീഷ് ഭാഷയെയും പാശ്ചാത്യ സംസ്കാരത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്.


ഇതിൽ നിന്നും വ്യത്യസ്തമായി ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളും പ്രാദേശിക ഭാഷാ പ്രയോഗങ്ങളും ഉൾക്കൊള്ളുന്ന രീതിയിലാണ് ലാറ്റം-ജിപിടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മെറ്റയുടെ 'ലാമ' (Llama 3) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാണ് ഇതിന്റെ പ്രവർത്തനം. ചിലിയിലെ നാഷണൽ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നേതൃത്വത്തിൽ മുപ്പതോളം പ്രാദേശിക സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.


സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതുസേവന മേഖലകളിൽ പ്രാദേശിക ഭാഷയിൽ സേവനം ലഭ്യമാക്കാൻ ഈ എഐ മോഡൽ സഹായിക്കുമെന്ന് ചിലി ശാസ്ത്ര മന്ത്രി ഐസൻ എച്ചെവെറി പറഞ്ഞു. ഗോത്രവർഗ ഭാഷകളുടെ സംരക്ഷണത്തിനും ഈ പ്ലാറ്റ്‌ഫോം മുൻഗണന നൽകുന്നുണ്ട്. ഈസ്റ്റർ ദ്വീപിലെ തദ്ദേശീയ ഭാഷയായ 'റാപ നൂയി' (Rapa Nui) വിവർത്തനം ചെയ്യാനുള്ള സൗകര്യം ഇതിനകം തന്നെ വികസിപ്പിച്ചു കഴിഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home