ad
Deshabhimani

ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ; പരിഹാരത്തിന് വഴിയൊരുക്കി ക്ലിക്ക്.കോം

Klique.jpg
വെബ് ഡെസ്ക്

Published on Aug 14, 2026, 05:19 PM | 1 min read

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രാദേശിക ജനകീയ പ്രശ്നങ്ങൾക്ക് ജനപിന്തുണയിലൂടെ ശക്തമായ ശബ്ദം നൽകി പരിഹാരത്തിലേക്ക് നയിക്കുകയാണ് കേരളത്തിലെ ആദ്യ ഹൈപ്പർലോക്കൽ സിവിക് എൻഗേജ്മെന്റ് പ്ലാറ്റ്ഫോം ആയ ക്ലിക്ക് ഡോട്ട് കോം (Kliqe.com).


കൊല്ലം അഞ്ചൽ ബൈപാസിൽ കാടുപിടിച്ച് കാൽനടയാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാതെ കിടന്ന ഫുട്ട്പാത്തിന്റെ പ്രശ്നം പ്രദേശവാസികളുടെ പ്രതികരണങ്ങളോടെ ക്ലിക്ക് ഉയർത്തിക്കാട്ടി. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ഫുട്ട്പാത്ത് വൃത്തിയാക്കി ഉപയോഗയോഗ്യമാക്കി.


കാസർഗോഡ് ചേരങ്കൈ കടപ്പുറത്ത് കടൽകയറ്റവും തീരദേശ റോഡുകളുടെ തകർച്ചയും മൂലം ദുരിതത്തിലായ നാട്ടുകാരുടെ ശബ്ദവും ക്ലിക്ക് പൊതുശ്രദ്ധയിലെത്തിച്ചു. ജനപിന്തുണ ശക്തമായതോടെ ജനപ്രതിനിധികൾ പ്രദേശം നേരിട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി; തുടർനടപടികൾ പുരോഗമിക്കുകയാണ്.


ചളിങ്ങാട്–കൈപ്പമംഗലം മേഖലയിൽ, ഒരു വർഷത്തോളമായി തകർന്ന റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെടുന്ന നാട്ടുകാർക്കും ക്ലിക്ക് പിന്തുണ നൽകുന്നു. പ്രദേശവാസികളുടെ ശബ്ദം കൂടുതൽ ആളുകളിലേക്കെത്തിച്ച് ശക്തിപ്പെടുത്തി വിഷയം പരിഹാരത്തിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.


കോഴിക്കോട് ഉണ്ണികുളം പഞ്ചായത്തിൽ ജനങ്ങൾക്ക് ഭീഷണിയായിരുന്ന വർഷങ്ങൾ പഴക്കമുള്ള വാട്ടർ ടാങ്കിന്റെ വിഷയവും ക്ലിക്ക് ഉയർത്തിക്കാട്ടി. തുടർന്ന് ടാങ്ക് പൊളിച്ചുനീക്കാനുള്ള തീരുമാനത്തിലേക്ക് അധികൃതർ എത്തിയിരിക്കയാണ്. ഒരു വ്യക്തിയുടെ പരാതി ഒരു നാടിന്റെ കൂട്ടായ ശബ്ദമാക്കി മാറ്റുക എന്നതാണ് ക്ലിക്കിന്റെ ലക്ഷ്യം.


പ്രാദേശിക പ്രശ്നങ്ങൾക്ക് ജനപിന്തുണ ഒരുമിപ്പിക്കുകയും, ജനപ്രതിനിധികളുടെയും മറ്റും മുന്നിലെത്തിക്കുകയും, ബന്ധപ്പെട്ട അധികാരികളിലേക്ക് വിഷയങ്ങൾ എത്തിച്ച് പരിഹാരത്തിനായുള്ള കൂട്ടായ ഇടപെടൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമൂഹം കൂടിയാണ് ക്ലിക്ക്.


വെബ്‌സൈറ്റ് ആയി ആരംഭിച്ച ക്ലിക്ക് അടുത്ത ഘട്ടമായി മൊബൈൽ ആപ്പ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിർമിതബുദ്ധി ഉപയോഗിച്ച് നാട്ടിലെ കാര്യങ്ങൾ തിരിച്ചറിയാൻ ശ്രമിക്കുകയും അത് അധികാരികളുടെ മുന്നിലെത്തിക്കുകയും ചെയ്യാൻ സഹായിക്കുന്ന ആപ്പാവും അവതരിപ്പിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home