ad
Deshabhimani

കുളിക്കാൻ പോലും സാങ്കേതിക വിദ്യ..! വരുന്നു ഹ്യൂമൻ വാഷർ

Human Washer.jpg
വെബ് ഡെസ്ക്

Published on Oct 17, 2025, 07:18 PM | 1 min read

ജപ്പാൻ: സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഏറെ ഉയർച്ചയിൽ നിൽക്കുന്ന ജപ്പാനിൽ നിന്ന് കൗതുകകരമായ മറ്റൊരു സാങ്കേതികവിദ്യ കൂടി. മനുഷ്യനെ കുളിപ്പിക്കുന്ന 'ഹ്യൂമൻ വാഷർ' ആണ് ജപ്പാൻ അവതരിപ്പിക്കുന്നത്. ഒസാക്ക ആസ്ഥാനമായുള്ള ബാത്ത്‌റൂം ഫിക്‌സ്ചർ കമ്പനിയായ 'സയൻസ്' ആണ് 'ഹ്യൂമൻ വാഷർ ഇൻ ദി ഫ്യുചർ' പുറത്തിറക്കിയിരിക്കുന്നത്.


ഹ്യൂമൻ വാഷർ എന്ന യന്ത്രത്തിനുള്ളിൽ കയറി വാതിലടച്ചാൽ മതി. കുളിക്കുന്ന സമയത്ത് നിങ്ങളുടെ മുന്നിലുള്ള സ്‌ക്രീനിൽ പ്രകൃതിരമണീയമായ ദൃശ്യങ്ങളും മനസിന് കുളിർമയേകുന്ന സംഗീതവും കേൾക്കാം. ബാത്ത് ടബിലേതെന്നപോലെ സോപ്പുവെള്ളം വീഴുകയും ഇത് നിങ്ങളുടെ ശരീരത്തെ വൃത്തിയാക്കുകയും ചെയ്യും.


തുടർന്ന് സോപ്പുവെള്ളം പുറത്തേക്ക് പോകുകയും ശുദ്ധമായ വെള്ളം വീണ് ശരീരം കഴുകി വൃത്തിയാക്കുകയും ചെയ്യും. ഒസാക്കയിൽ നടക്കുന്ന എക്‌സ്‌പോ 2025-ൽ ഈ ഹ്യൂമൻ വാഷർ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇത് പരീക്ഷിച്ചവരിൽ നടത്തിയ ഒരു സർവേയിൽ 77.6 ശതമാനം ഉപയോക്താക്കൾ കുളിപ്പിച്ചുതരുന്ന മെഷീനിൽ സംതൃപ്തരാണ്.


ഹോട്ടലുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹ്യൂമൻ വാഷറിന് നല്ല സ്വീകരണമാണ് ലഭിക്കുന്നത്. ഇതിനോടകം തന്നെ ആറോളം ഓർഡറുകൾ പല ഹോട്ടലുകളിൽ നിന്നായി യന്ത്രത്തിന് ലഭിച്ചിട്ടുണ്ട്. എക്സ്പോയിലോ ഷോറൂമിലോ എത്തുന്നവർക്ക് ഇത് പരീക്ഷിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home