ബഹിരാകാശത്ത് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിച്ച രണ്ടാം പരീക്ഷണവും വിജയം

ന്യൂഡല്‍ഹി: ബഹിരാകാശ നിലയം എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്കുള്ള പരീക്ഷണങ്ങളിൽ ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തീകരിച്ചു. ഐഎസ്ആര്‍ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിലെ ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച വിജയകരമായി പൂര്‍ത്തിയാക്കി. കൂട്ടിയോജിപ്പിക്കൽ വിജയകരമായതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് എക്‌സ് പോസ്റ്റിലൂടെ പ്രഖ്യാപിച്ചു.
ബഹിരാകാശത്ത് എത്തിച്ച എസ്ഡിഎക്‌സ് 01, എസ്ഡിഎക്‌സ് 02 എന്നീ ഉപഗ്രഹങ്ങളാണ് ഡോക് ചെയ്തത്. 2024 ഡിസംബര്‍ 30 നാണ് പിഎസ്എല്‍വി സി60/സ്‌പേഡെക്‌സ് ദൗത്യം വിക്ഷേപിച്ചത്. 2025 ജനുവരി 16 ന് രാവിലെ 6.20 ന് ആദ്യ ഡോക്കിങ് വിജയകരമായി. മാര്‍ച്ച് 13 ന് രാവിലെ 09:20 ന് വിജയകരമായി അണ്‍ഡോക്കിങ്ങും സാധ്യമാക്കി. രണ്ടാം ഘട്ട കൂട്ടിയോജിപ്പിക്കലാണ് തിങ്കളാഴ്ച നടന്നത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ദൗത്യങ്ങള്‍ക്ക് മുന്നോടിയായി ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കാനുള്ള ഉദ്ദേശത്തോടുകൂടിയാണ് ഈ ദൗത്യം ഒരുക്കിയിരിക്കുന്നത്. ഇതിന് തുടർച്ചയായാണ് ചന്ദ്രയാൻ ലക്ഷ്യം വെക്കുന്നത്.
0 comments