ad
Deshabhimani

കുട്ടികൾക്ക് ഇനി എല്ലാം കാണാൻ കഴിയില്ല; ഇൻസ്റ്റാഗ്രാം റീലുകൾക്ക് നിയന്ത്രണം

Instagram Reel.jpg
വെബ് ഡെസ്ക്

Published on Oct 15, 2025, 03:58 PM | 1 min read

കൗമാരക്കാർക്കുള്ള ഇൻസ്റ്റാഗ്രാം റീലുകളിൽ നിയന്ത്രണവുമായി മെറ്റ. 18 വയസിൽ താഴെയുള്ളവർ കാണുന്ന ഉള്ളടക്കത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് മെറ്റ പ്രഖ്യാപിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മെറ്റ ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ ഫീച്ചറുകൾ ഫലപ്രദമല്ലെന്ന വാർത്തകളും വിമർശനങ്ങളും ഏറെ വരുന്നുണ്ട്.


കുട്ടികളുടെ മാനസികാരോഗ്യത്തെ തകരാറിലാക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ കുട്ടികളിൽ നിന്ന് അകറ്റിനിർത്തുന്നില്ലെന്നും വിമർശനമുയർന്നു. കൂടാതെ മെറ്റ എഐ എന്ന ചാറ്റ്ബോട്ടും പ്രകോപനപരമായാണ് പ്രതികരിച്ചതെന്നും ആക്ഷേപമുയർന്നു. ഇതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്താൻ കമ്പനി തീരുമാനിക്കുന്നത്.


അസഭ്യമായ ഭാഷാപ്രയോഗങ്ങൾ, ലഹരിയുമായി ബന്ധപ്പെട്ട സൂചനകൾ, അപകടകരമായ സ്റ്റണ്ടുകൾ, കൗമാരക്കാരിൽ നിന്നും പക്വമായിട്ടുള്ള മറ്റു കണ്ടെന്റുകൾ എന്നിവയ്ക്കായിരിക്കും നിയന്ത്രണം. പുതിയ സുരക്ഷാ സംവിധാനം വരുന്നതോടെ പിജി-13 സെറ്റിങ്ങ്‌സിന് കീഴിലായിരിക്കും 18 വയസിൽ താഴെയുള്ള കുട്ടികളുടെ അക്കൗണ്ടുകൾ വരിക.


തങ്ങൾ 18 വയസ് പിന്നിട്ടവരാണ് എന്ന് കുട്ടികൾ അവകാശപ്പെട്ടാലും പ്രായം തെളിയിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് അതിൽ നിന്ന് അവരെ മാറ്റിനിർത്തുമെന്നാണ് മെറ്റ പറയുന്നത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ ആദ്യമെത്തുന്ന ഈ ഫീച്ചർ ഈ വർഷം അവസാനത്തോടെ ലോകത്തെ എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home