ad
Deshabhimani

ഇനി ആദ്യം റീൽസ് കാണാം; പുതിയ മാറ്റവുമായി ഇൻസ്റ്റാഗ്രാം

Instagram.jpg
വെബ് ഡെസ്ക്

Published on Oct 06, 2025, 12:42 PM | 1 min read

ഫോട്ടോ ഷെയർ ചെയ്യാനായി നിർമിച്ച ആപ്പാണ് ഇൻസ്റ്റാഗ്രാം. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാം പലരും ഉപയോഗിക്കുന്നത് മെസ്സേജിങ്ങിനും റീൽ കാണാനുമാണ്. റീലിനായി മാത്രം ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നവർക്കായി പുതിയ ഫീച്ചർ മുന്നോട്ടുവയ്ക്കാനൊരുങ്ങുകയാണ് ഇൻസ്റ്റാഗ്രാം.


ഇനി മുതൽ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ തന്നെ റീൽ കാണാനും ഡയറക്റ്റ് മെസ്സേജ് ചെയ്യാനും കഴിയുന്ന തരത്തിലുള്ള ഡിഫോൾട്ട് പേജ് ആണ് ഇൻസ്റ്റാഗ്രാം മുന്നോട്ടുവയ്ക്കുന്നത്. ഈ പരീക്ഷണം ആദ്യം ഇന്ത്യയിൽ നടത്താനാണ് കമ്പനിയുടെ തീരുമാനം.


നിലവിൽ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ നമ്മൾ ഫോളോ ചെയ്യുന്നവരുടെ ഫോട്ടോകളും മറ്റുമായിരിക്കും ആദ്യം കാണാനാകുക. ഈ ഡിഫോൾട്ട് പേജ് നിലവിൽ വരുന്നതോടെ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ തന്നെ നിങ്ങൾക്ക് റീലുകൾ കാണാനാകും. എന്നാൽ ഇതിൽ ഏതുവേണം എന്ന് നമുക്ക് തന്നെ തിരഞ്ഞെടുക്കാവുന്ന തരത്തിലാണ് ഇപ്പോൾ ഈ ഡിഫോൾട്ട് പേജുകൾ തയാറാക്കിയിരിക്കുന്നത്.


റീലുകൾ ഫുൾസ്ക്രീനിലേക്ക് തെളിയുന്ന തരത്തിലാകും ഈ ഡിഫോൾട്ട് പേജ്. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാം തുറക്കുമ്പോൾ കാണാനാകുന്ന സ്റ്റോറികളിൽ മാറ്റമുണ്ടാകില്ല. തുടക്കത്തിൽ ഇത് എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകില്ലെങ്കിലും ക്രമേണ എല്ലാവരിലേക്കുമെതിക്കാനാണ് കമ്പനിയുടെ നീക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home