ad
Deshabhimani

കൈവിട്ടുപോയ റീൽ ഇനി തിരിച്ച് പിടിക്കാം; 'വാച്ച് ഹിസ്റ്ററി' ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

Instagram.jpg
വെബ് ഡെസ്ക്

Published on Oct 27, 2025, 03:39 PM | 1 min read

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ ഏറെ നാളായി കാത്തിരുന്ന 'വാച്ച് ഹിസ്റ്ററി' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റാഗ്രാം. . ഇനി ഉപയോക്താക്കൾക്ക് മുമ്പ് കണ്ട റീലുകൾ വളരെ എളുപ്പത്തിൽ വീണ്ടും കാണാൻ സാധിക്കും. യൂട്യൂബിന് സമാനമായ പ്രവർത്തനമാണ് ഈ ഫീച്ചറിനുള്ളത്.


എന്നാൽ, ഇൻസ്റ്റാഗ്രാമിൻ്റെ ഈ പതിപ്പിൽ കൂടുതൽ ഫിൽട്ടറിംഗ് ഓപ്ഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ഒരു പ്രത്യേക തീയതിയോ തീയതികളുടെ ഒരു പരിധിയോ തിരഞ്ഞെടുത്ത് അതിനുള്ളിൽ കണ്ട റീലുകൾ തിരയാൻ സാധിക്കും. കൂടാതെ, ഒരു പ്രത്യേക അക്കൗണ്ട് പോസ്റ്റ് ചെയ്ത റീലുകൾ മാത്രം തിരയാനും പുതിയ സൗകര്യമുണ്ട്.


ആപ്പിലെ പ്രൊഫൈൽ വിഭാഗത്തിലെ സെറ്റിങ്‌സിലാണ് ഈ ഫീച്ചർ ഉൾപ്പെടുത്തിയിരിക്കുന്നത്. സെറ്റിങ്സിലെ യുവർ ആക്ടിവിറ്റീസിൽ നിന്ന് നിങ്ങൾക്ക് വാച്ച് ഹിസ്റ്ററി എന്ന ഓപ്ഷൻ ലഭിക്കും. അതിൽ നിങ്ങൾക്ക് മുൻപ് കണ്ട റീലുകൾ വീണ്ടും കാണാനാകും.


കഴിഞ്ഞ 30 ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ കണ്ട റീലുകളാണ് ഈ ഓപ്ഷനിലൂടെ കാണാനാകുക. കഴിഞ്ഞ ആഴ്ച, കഴിഞ്ഞ മാസം എന്നിങ്ങനെയുള്ള ഫിൽറ്ററുകൾ ഉപയോഗിച്ചും തിരയാം. പ്രത്യേക ക്രിയേറ്ററുടെ റീലുകൾ മാത്രമായും തെരഞ്ഞെടുത്തത് കാണാം. ഉപയോക്താക്കൾക്ക് അവരുടെ വാച്ച് ഹിസ്റ്ററിയിൽ നിന്ന് തിരഞ്ഞെടുത്ത ഇനങ്ങൾ ഡിലീറ്റ് ചെയ്യാനും സാധിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home