കിടിലൻ ഫീച്ചറുമായി ഇൻസ്റ്റഗ്രാം ! ഇന്റർനെറ്റ് ഇല്ലെങ്കിലും ഇനി റീൽസുകൾ കാണാം

പ്രതീകാത്മക ചിത്രം
എത്ര മണിക്കൂർ വേണമെങ്കിലും ഇൻസ്റ്റഗ്രാം റീൽസുകൾ നോക്കിയിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആളുകളും. യാത്രചെയ്യുമ്പോൾ നെറ്റ്വർക്ക് ലഭ്യമാകാത്ത സ്ഥലങ്ങളിലെത്തുമ്പോൾ റീലുകൾ ലോഡാകാൻ ഒരുപാട് സമയമെടുക്കാറുണ്ട്. എന്നാൽ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ റീലുകള്‍ കാണാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്‍സ്റ്റഗ്രാം.
ഇതിനായി നെറ്റ്വർക്ക് ലഭ്യമാകുന്ന സമയങ്ങളിൽ മുന്‍കൂട്ടി റീലുകള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചർ ഒരുക്കുന്നത്. ഇന്റര്‍നെറ്റുള്ളപ്പോൾ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ആവുന്ന റീലുകള്‍ നെറ്റില്ലാത്ത സമയങ്ങളിൽ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍.
ഓഫ് ലൈനിൽ ഒരേ സമയം 10, 30, അല്ലെങ്കില്‍ 50 റീലുകള്‍ എന്നിങ്ങനെ സ്‌റ്റോര്‍ ചെയ്യുന്നതിന് ഓപ്ഷനുകള്‍ ഉണ്ടാകാനാണ് സാധ്യത. ഉപയോക്താക്കള്‍ക്ക് ഓഫ് ലൈന്‍ റീലുകള്‍ സാധാരണ ഫീഡില്‍ കാണണോ അതോ ഒരു പ്രത്യേക ഡൗണ്‍ലോഡ് വിഭാഗത്തിലൂടെ കാണണോ എന്നും തെരഞ്ഞെടുക്കാന്‍ കഴിയും.
‘Manage offline downloads' എന്ന പുതിയ സജ്ജീകരണം ഒരുക്കിയാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും ഇത് പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ഒരു ടോഗിളും ഡൗണ്‍ലോഡുകള്‍ വൈ-ഫൈയിലേക്ക് മാത്രം പരിമിതപ്പെടുത്തുന്ന ഒരു ഓപ്ഷനും ഇതിലുണ്ടെന്നാണ് റിപ്പോർട്ടുകൾ










0 comments