ad
Deshabhimani

ലൈംഗിക അതിപ്രസരം,വിമര്‍ശനങ്ങൾക്ക് പിന്നാലെ ഗ്രോകിന് പൂട്ടിട്ട് എക്സ്

grok
വെബ് ഡെസ്ക്

Published on Jan 15, 2026, 11:57 AM | 1 min read

ലൈംഗിക അതിപ്രസരമുള്ള ഡീപ്‌ഫേക്ക് ചിത്രങ്ങൾ നിര്‍മ്മിക്കാനുള്ള സൗകര്യത്തെ ചൊല്ലി രൂക്ഷമായ വിമർശനം നേരിട്ടതിന് പിന്നാലെ കടുത്ത നിയന്ത്രണങ്ങളുമായി മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ എക്സ്.ഇതിലെ എഐ ചാറ്റ്‌ബോട്ടായ ഗ്രോക്(Grok)ഉപയോഗിക്കുന്നതിലാണ് നിയന്ത്രണങ്ങൾ.യഥാർത്ഥ വ്യക്തികളുടെ അശ്ലീലമായ വെളിപ്പെടുത്തലുകളുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നതും എഡിറ്റ് ചെയ്യുന്നതും പൂർണമായി തടഞ്ഞതായി എക്സ് അറിയിച്ചു.


ഈ നിയന്ത്രണം പണമടച്ചുള്ളവരും അല്ലാത്തവരുമായ എല്ലാ ഉപയോക്താക്കൾക്കും ബാധകമാണ്.മാത്രമല്ല ഗ്രോക് വഴി ചിത്രങ്ങൾ സൃഷ്ടിക്കുന്നതും എഡിറ്റ് ചെയ്യുന്നതും പെയ്ഡ് സബ്സ്ക്രൈബർമാർക്ക് മാത്രമാക്കി.


Related News

ജിയോബ്ലോക്കിംഗ്,പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രം ഇമേജ് സൗകര്യം,യഥാർത്ഥ വ്യക്തികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നതിലുള്ള വിലക്ക് എന്നിവയാണ് പ്രധാന നടപടികൾ.


വിമര്‍ശനങ്ങൾ ഉയര്‍ന്നതോടെ എക്സ്3,500-ഓളം അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യുകയും600-ലധികം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home