ad
Deshabhimani

സൗജന്യ ക്ലൗ‍ഡ് സ്റ്റോറേജ് പരിമിതപ്പെടുത്തി ഗൂഗിൾ, നിയന്ത്രണം പുതിയ അക്കൗണ്ടുകളിൽ

google
വെബ് ഡെസ്ക്

Published on May 18, 2026, 03:47 PM | 1 min read

പുതിയ ഗൂഗിൾ അക്കൗണ്ട് എടുക്കുന്ന ഉപയോക്താക്കൾക്ക് ഇനിമുതൽ തുടക്കത്തിൽ 5 GB സൗജന്യ ക്ലൗഡ് സ്റ്റോറേജ് മാത്രമായിരിക്കും ലഭിക്കുക. ആപ്പിളിന്റെ ഐക്ലൗഡ്, മൈക്രോസോഫ്റ്റിന്റെ വൺഡ്രൈവ് എന്നിവയുടെ അടിസ്ഥാന സംഭരണ ശേഷിക്ക് തുല്യമായി നിയന്ത്രണത്തിന് തുടക്കമിടുകയാണ് ഗൂഗിൾ.


ഇതുവരെ ലഭ്യമാക്കിയിരുന്ന 15 ജിബി സ്റ്റോറേജ് ലഭിക്കണമെങ്കിൽ ഫോൺ വെരിഫിക്കേഷൻ നടത്തിയിരിക്കണം എന്നാണ് നിബന്ധന. അക്കൗണ്ട് നിർമ്മാണ വേളയിൽ തന്നെ ഉപയോക്താക്കൾ ഇതിനായി തങ്ങളുടെ ഫോൺ നമ്പർ നൽകി വെരിഫൈ ചെയ്യേണ്ടതുണ്ട്. ഈ സൗജന്യ സ്റ്റോറേജ് ജിമെയിൽ (Gmail), ഗൂഗിൾ ഡ്രൈവ് (Google Drive), ഗൂഗിൾ ഫോട്ടോസ് (Google Photos) എന്നിവയ്‌ക്കായി പങ്കിടുകയാണ് ചെയ്തുവരുന്നത്.


പ്ലാറ്റ്‌ഫോമിന്റെ സുരക്ഷയും പ്രവർത്തനക്ഷമതയും മുൻനിർത്തിയാണ് ഈ മാറ്റമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. എന്നാൽ ഈ മേഖലയിൽ സംഘടിത വ്യാപര തന്ത്രത്തിന്റെ ഭാഗമാണെന്ന് നിരീക്ഷകര്‍ പറയുന്നു.


ഡിജിറ്റൽ ലോകത്ത് സൗജന്യ സേവനങ്ങൾ നൽകുന്നതിന് പകരമായി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ തന്ത്രപരമായി ശേഖരിക്കുക കൂടിയാണ്. ഇവ കൂടുതൽ കർശനമായി ആവശ്യപ്പെടുന്ന രീതിയിലേക്ക് ആഗോള കമ്പനികൾ മാറുന്നതിന്റെ വ്യക്തമായ സൂചനയാണിത്. ഗൂഗിളും ഇതിൽ പങ്കാളിയാവുകയാണ്. ഗൂഗിൾ ഐഡി, മെയിൽ ഐഡി എന്നിവയ്ക്ക് പകരം ഫോൺ നമ്പര്‍ വരെ ഒരു വ്യക്തിയുടെ മുഴുവൻ വിവരങ്ങളിലേക്കും വഴി തുറന്ന് വെക്കുകയാണ്.


നിലവിലുള്ള അക്കൗണ്ടുകളെ ഇത് ബാധിക്കില്ല. ഇന്ത്യയിൽ എപ്പോഴാണ് ഈ നിബന്ധന പ്രാവര്‍ത്തികമാക്കുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഗൂഗിൾ തങ്ങളുടെ ഹെൽപ്പ് പേജിലെ വിവരങ്ങളിൽ മാറ്റം വരുത്തിക്കഴിഞ്ഞു. മുൻപ് "15 GB സ്റ്റോറേജ് ലഭിക്കും" എന്ന് എഴുതിയിരുന്ന സ്ഥാനത്ത്, ഇപ്പോൾ "15 GB വരെ (up to 15 GB)" എന്നാണ് തിരുത്തിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home