ഹാൻഡ്ഫ്രീ അസിസ്റ്റന്റ് നല്‍കുന്ന ഓഡിയോ ഗ്ലാസുകൾ അവതരിപ്പിച്ച് ഗൂഗിൾ

ഗൂഗിൾ ഡെവലപ്പർ കോൺഫെറൻസിലെ ദൃശ്യം | image credit: Reuters
കാലിഫോർണിയ : മെറ്റയുടെ റേ ബാൻ ഗ്ലാസുകൾക്ക് വെല്ലുവിളിയുയർത്തി ഓഡിയോ ഗ്ലാസുകൾ അവതരിപ്പിച്ച് ഗൂഗിൾ. മൈക്രോഫോൺ, ക്യാമറ, സ്പീക്കർ എന്നിവ ഉൾക്കൊള്ളുന്നതാണ് ഗൂഗിളിന്റെ ഓഡിയോ ഗ്ലാസുകൾ.
കണ്ണുകൾക്ക് മുന്നിൽ ദൃശ്യങ്ങൾ വ്യക്തമാകുന്ന ചെയ്യുന്ന ഡിസ്പ്ലേ ഗ്ലാസുകളും പുറത്തിറക്കിയിട്ടുണ്ട്. ജെമിനി എഐയുടെ സഹായത്തോടെ ഹാൻഡ്ഫ്രീ അസിസ്റ്റന്റ് നൽകുന്നതാണ് ഓഡിയോ ഗ്ലാസിന്റെ പ്രത്യേകത. ഉപയോക്താക്കൾക്ക് കോൾ ചെയ്യാനും പാട്ട് കേൾക്കാനും, ജെമിനി എഐ അസിസ്റ്റന്റുമായി ചാറ്റ് ചെയ്യാനും ഫോട്ടോയെടുക്കാനുമെല്ലാം ഓഡിയോ ഗ്ലാസുകളിലൂടെ കഴിയുന്നു.
ഈ വർഷം അവസാനം സ്മാർട്ട് ഗ്ലാസുകൾ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇവയുടെ വിലയോ പുറത്തിറങ്ങുന്ന കൃത്യമായ തീയതിയോ ഗൂഗിൾ പ്രഖ്യാപിച്ചിട്ടില്ല. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂ ആസ്ഥാനത്ത് നടന്ന ഗൂഗിൾ ഡെവലപ്പർ കോൺഫെറൻസിലാണ് സ്മാർട്ട ഗ്ലാസുകളുടെ അനാച്ഛാദനം നടന്നത്. ഗ്ലാസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നത് സാംസങ് ആണ് എന്നാണ് ലഭിക്കുന്ന വിവരം.











0 comments