ad
Deshabhimani

ഷോപ്പിംഗ് ഇനി ജെമിനി വഴി; വാൾമാർട്ടുമായും ഷോപ്പിഫൈയുമായും കൈകോർത്ത് ഗൂഗിൾ

Gemini AI.jpg
വെബ് ഡെസ്ക്

Published on Jan 13, 2026, 01:37 PM | 1 min read

ന്യൂയോർക്ക്: ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി ഗൂഗിൾ. തങ്ങളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ 'ജെമിനി' വഴി നേരിട്ട് സാധനങ്ങൾ വാങ്ങാൻ സൗകര്യമൊരുക്കുന്നതിനായി പ്രമുഖ റീട്ടെയിൽ സ്ഥാപനങ്ങളായ വാൾമാർട്ട്, ഷോപ്പിഫൈ, വേഫെയർ എന്നിവയുമായി ഗൂഗിൾ പങ്കാളിത്തം പ്രഖ്യാപിച്ചു.


ന്യൂയോർക്കിൽ നടന്ന നാഷണൽ റീട്ടെയിൽ ഫെഡറേഷൻ കൺവെൻഷനിലാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്. ജെമിനി ആപ്പിലൂടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാനും ചാറ്റിൽ നിന്ന് പുറത്തുപോകാതെ തന്നെ പേയ്മെന്റ് നടത്തി സാധനങ്ങൾ വാങ്ങാനും സാധിക്കും.


ഉദാഹരണത്തിന്, ഒരു ശൈത്യകാല യാത്രയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ച് ജെമിനിയോട് ചോദിച്ചാൽ, ജെമിനി തന്നെ അനുയോജ്യമായ ഉൽപ്പന്നങ്ങൾ കാണിക്കുകയും വാങ്ങാൻ സഹായിക്കുകയും ചെയ്യും. വാൾമാർട്ടുമായി അക്കൗണ്ട് ലിങ്ക് ചെയ്യുന്നവർക്ക് മുൻപത്തെ പർച്ചേസുകൾ അടിസ്ഥാനമാക്കിയുള്ള നിർദ്ദേശങ്ങളും ലഭിക്കും.


നിലവിൽ അമേരിക്കയിലുള്ള ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാവുക. വരും മാസങ്ങളിൽ ഇത് ആഗോളതലത്തിൽ വ്യാപിപ്പിക്കുമെന്ന് ഗൂഗിൾ അറിയിച്ചു. ഓൺലൈൻ ഷോപ്പിംഗ് രംഗത്ത് ഓപ്പൺ എഐ, ആമസോൺ എന്നിവയുമായുള്ള മത്സരം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗൂഗിളിന്റെ ഈ നീക്കം.


ഇതിനുപുറമെ, ആൽഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള വിങ് വഴി ഡ്രോൺ ഡെലിവറി സംവിധാനം 150 സ്റ്റോറുകളിലേക്ക് കൂടി വ്യാപിപ്പിക്കാനും വാൾമാർട്ട് തീരുമാനിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home