Deshabhimani

കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ എഐ പ്ലാനുകൾ; പുതിയ ഓഫറുമായി ഗൂഗിൾ ജമിനി

Gemini .jpg
വെബ് ഡെസ്ക്

Published on Aug 20, 2026, 03:58 PM | 1 min read

ന്യൂഡൽഹി: കോളേജ് വിദ്യാർത്ഥികൾക്ക് എഐ പ്ലാനുകൾ സൗജന്യമാക്കി ഗൂഗിൾ ജമിനി. പഠനത്തിനും ഗവേഷണത്തിനും സഹായകമാകുന്നതിനാലാണ് വിദ്യാർത്ഥികൾക്കായി സൗജന്യമൊരുക്കുന്നത്. ഇന്ത്യയുൾപ്പടെയുള്ള 140 രാജ്യങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 'ഗൂഗിൾ എഐ പ്ലസ്' (Google AI Plus) സൗജന്യമായിരിക്കും.


ഇതിൽ ജെമിനി ഓംനിയിലേക്കുള്ള ആക്‌സസ്, ഉയർന്ന ഉപയോഗ പരിധി, അധിക സ്റ്റോറേജ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണുള്ളത്. യുഎസിലെ വിദ്യാർത്ഥികൾക്ക് 'ഗൂഗിൾ എഐ പ്രോ'യും (Google AI Pro) ഒരു വർഷത്തേക്ക് സൗജന്യമാക്കാനാണ് തീരുമാനം.


ഇതിൽ ജെമിനി സ്പാർക്ക്, ജിമെയിൽ, ഗൂഗിൾ ഡോക്സ് തുടങ്ങിയ ആപ്പുകളിലെ ജെമിനി ഫീച്ചറുകൾ, 5 ടിബി (TB) സ്റ്റോറേജ് എന്നിവയും സൗജന്യമായി ലഭിക്കും. പഠനവും ഗവേഷണവുമായി ബന്ധപ്പെട്ട ടൂളുകളെല്ലാം ഒന്നിച്ച് ലഭ്യമാക്കുന്ന തരത്തിലുള്ള ഫീച്ചറും ജമിനി ഒരുക്കുന്നുണ്ട്.


സിലബസിനനുസരിച്ച് തയാറാക്കിയ പഠന പ്ലാനുകൾ, ഇന്ററാക്ടിവ് പഠനരീതി, ജമിനി ലൈവ് എന്നിങ്ങനെയുള്ള ഫീച്ചറുകളും ഈ സൗജന്യ പ്ലാനിലുണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home