ad
Deshabhimani

ജിമെയിലിൽ പുതിയ എഐ അപ്ഡേറ്റുമായി ഗൂഗിൾ; ‘ഹെൽപ്പ് മി റൈറ്റ്’ വഴി ഇമെയിലുകൾ തിരുത്താം

Gmail

പ്രതീകാത്മക ചിത്രം |Photo:Google

വെബ് ഡെസ്ക്

Published on Jul 16, 2026, 12:21 PM | 1 min read

ന്യൂയോർക്ക് : ജിമെയിൽ ഉപയോക്താക്കൾക്കായി പുതിയ എഐ അപ്ഡേറ്റ് അവതരിപ്പിച്ച് ഗൂഗിൾ. ജിമെയിലിലെ ജെമിനി അധിഷ്ഠിത ഫീച്ചറായ 'ഹെൽപ്പ് മി റൈറ്റ്' (Help Me Write) ഇനിമുതൽ ഉപയോക്താക്കളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ഇമെയിൽ ഡ്രാഫ്റ്റുകൾ കൂടുതൽ കൃത്യതയോടെ തിരുത്തി നൽകും. ഗൂഗിൾ മുൻപ് നൽകിയിരുന്ന ഓപ്ഷനുകൾക്ക് പുറമെ, സ്വന്തം വാക്കുകളിൽ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചും ഇമെയിലുകൾ മാറ്റിയെഴുതാൻ ഇതിലൂടെ സാധിക്കും.


എഐ വരുത്തിയ മാറ്റങ്ങൾ തിരുത്താനായി അൺഡൂ (Undo), റീഡൂ (Redo) ഓപ്ഷനുകളും പുതിയ അപ്ഡേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 20ഓടെ ഈ ഫീച്ചർ തെരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കളിലേക്കും എത്തും. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റ് പ്രകാരമാണ് പുതിയ വിവരങ്ങൾ പുറത്തുവന്നത്. ജെമിനി ഒരു ഡ്രാഫ്റ്റ് തയ്യാറാക്കി കഴിഞ്ഞാൽ, അതിൽ വരുത്തേണ്ട മാറ്റങ്ങൾ ഉപയോക്താക്കൾക്ക് പ്രോംപ്റ്റ് ബാറിലൂടെ നേരിട്ട് വിവരിക്കാം.


ഇതനുസരിച്ച് ജിമെയിൽ സന്ദേശം പുതുക്കി നൽകും. മുൻപ് ലഭ്യമായിരുന്ന പോളിഷ്, ഫോർമലൈസ്, ഷോർട്ടൻ തുടങ്ങിയ പരിമിതമായ ഓപ്ഷനുകൾക്ക് പകരമായാണ് ഈ പുതിയ സംവിധാനം. ഇമെയിലിന്റെ ഏതെങ്കിലും ഭാഗത്ത് വിട്ടുപോയ വിവരങ്ങൾ ചേർക്കാനോ, ഒരു സമയപരിധി ഉൾപ്പെടുത്താനോ ഇനി ഉപയോക്താക്കൾക്ക് നേരിട്ട് ആവശ്യപ്പെടാം.


ഗൂഗിൾ വർക്ക്‌സ്‌പേസ് ഉപയോക്താക്കൾക്ക് അഡ്മിനിസ്ട്രേറ്റർമാർ വഴി ഈ ഫീച്ചർ ലഭ്യമാകും. ബിസിനസ് സ്റ്റാർട്ടർ, സ്റ്റാൻഡേർഡ്, പ്ലസ്, എന്റർപ്രൈസ്, ഗൂഗിൾ വൺ എഐ പ്രീമിയം തുടങ്ങിയ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ പുതിയ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ജിമെയിലിൽ ചുരുങ്ങിയ വാക്കുകളിൽ നൽകുന്ന പ്രോംപ്റ്റുകളിൽ നിന്ന് പൂർണമായ ഇമെയിലുകൾ നിർമിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗൂഗിളിന്റെ എഐ അസിസ്റ്റന്റാണ് ഹെൽപ്പ് മി റൈറ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home