ad
Deshabhimani

വീട്ടുജോലിയൊക്കെ റോബോട്ട് ചെയ്തോളും..! 'ഫിഗർ 03' അടുത്ത വർഷം എത്തും

Figure 03.jpg
വെബ് ഡെസ്ക്

Published on Oct 12, 2025, 02:40 PM | 1 min read

മനുഷ്യനെ സഹായിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടിനെ പുറത്തിറക്കാനൊരുങ്ങി ഫിഗർ എ ഐ. ഫിഗർ 03 എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ ചിത്രവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 2026 ഓടെ റോബോട്ട് വിപണിയിലും നമ്മുടെ കൈയിലും എത്തുമെന്നാണ് പ്രതീക്ഷ.


നിങ്ങളുടെ വീട്ടിലെ മിക്ക കാര്യങ്ങളും, സ്വയം മനസ്സിലാക്കി, ദിവസം മുഴുവൻ റോബോട്ടിന് ചെയ്യാൻ കഴിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഫിഗർ എ ഐയുടെ സിഇഒയും സ്ഥാപകനുമായ ബ്രെറ്റ് അഡ്‌കോക്ക് പറഞ്ഞു.


ഞങ്ങൾ ഇതുവരെ അവിടെ എത്തിയിട്ടില്ല. 2026 ൽ ഞങ്ങൾക്ക് ആ ലക്ഷ്യത്തിൽ എത്താൻ കഴിയുമെന്ന് കരുതുന്നു, അത് ഒരു വലിയ മുന്നേറ്റമായിരിക്കുമെന്നും അദ്ദേഹം പറയുന്നു. കാലിഫോർണിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനി സ്വന്തമായി വികസിപ്പിച്ചെടുത്ത എ ഐ മോഡലായ ഹെലിക്സാണ് ഫിഗർ 03നെ പ്രവർത്തിക്കാൻ സഹായിക്കുന്നത്.


മനുഷ്യരിൽ നിന്ന് തുടർച്ചയായി പഠിക്കാനും സ്വയം മെച്ചപ്പെടുത്താനും സാധിക്കും എന്നതാണ് ഫിഗർ 03ന്റെ പ്രത്യേകത. ഫിഗർ 03ന്റെ ഒരു ഡെമോ വീഡിയോയും കമ്പനി പങ്കുവെച്ചിട്ടുണ്ട്.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home