Deshabhimani

ജെമിനിയില്‍ എഡിറ്റിങ് ടൂളുകള്‍ ഉടന്‍ പ്രതീക്ഷിക്കാം; ഗൂ​ഗിളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ക്യാപ്കട്

gemini

ക്യാപ്കട്, ജെമിനി

വെബ് ഡെസ്ക്

Published on May 23, 2026, 03:09 PM | 1 min read

കാലിഫോർണിയ : ഗൂ​ഗിളിന്റെ എഐ അസിസ്റ്റന്റ് ജെമിനിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് വീഡിയോ, ഇമേജ് എഡിറ്റിങ് പ്ലാറ്റ്ഫോമായ ക്യാപ്കട്. ജെമിനിയിലൂടെ തന്നെ ഉപയോക്താക്കൾക്ക് ഫോട്ടോയും വീഡിയോയും എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ ലഭ്യമാകും എന്നതാണ് ഇതിലൂടെ സാധ്യമാകുന്നത്.


ജെമിനി കൂടുതൽ സർ​ഗാത്മകമായ തലത്തിലേക്ക് അപ്ഡേറ്റ് ചെയ്യപ്പെടുന്നതിന്റെ ഭാ​ഗമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. എക്സ് വഴിയാണ് ​ഗൂ​ഗിളുമായുള്ള സഹകരണം ക്യാപ്കട് പ്രഖ്യാപിച്ചിരിക്കുന്നത്. വളരെ പെട്ടെന്ന് ജെമിനിയിൽ ക്യാപ്കട്ടിന്റെ എഡിറ്റിങ് ടൂൾസ് ലഭ്യമായി തുടങ്ങുമെന്ന് കമ്പനി എക്സിൽ കുറിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയിൽ കൂടുതൽ കാര്യങ്ങൾ പ്രതീക്ഷിക്കാമെന്നും ക്യാപ്കട് കുറിപ്പിൽ സൂചിപ്പിക്കുന്നു.

നിലവിൽ ക്യാപ്കട് നിരവധി എഐ അധിഷ്ഠിത ടൂളുകൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ജെമിനിയുമായി സഹകരണം സാധ്യമായാൽ വീഡിയോ, ഫോട്ടോ എഡിറ്റിങ്ങുകൾ കൂടുതൽ ലളിതവും ക്രിയേറ്റീവുമായി ചെയ്യാനാകുമെന്നാണ് കരുതപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home