ad
Deshabhimani

എഐ ലോകത്ത് യുഎസ്-ചൈന മത്സരം മുറുകുന്നു; വമ്പൻ മാറ്റങ്ങളുമായി ഡീപ്സീക്ക് V4 രംഗത്ത്

deep
avatar
എൻ എ ബക്കർ

Published on Apr 24, 2026, 04:40 PM | 3 min read

ബീജിംഗ്: ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിപണിയിൽ തരംഗമായ ചൈനീസ് സ്റ്റാർട്ടപ്പ് 'ഡീപ്സീക്ക്' തങ്ങളുടെ ഏറ്റവും പുതിയ മോഡലായ DeepSeek-V4 പ്രഖ്യാപിച്ചു. യുഎസിലെ എതിരാളികളായ ഓപ്പൺഎഐയുടെ ചാറ്റ് ജിപിടി, ഗൂഗിളിന്റെ ജെമിനി, ആന്ത്രോപിക്കിന്റെ ക്ലോഡ് എന്നിവയുമായുള്ള മത്സരത്തിനിടയിലാണ് പുതിയ വേർഷൻ പുറത്തുവരുന്നത്. കുതിപ്പുകൾ എന്താവും എന്നറിയാൻ ഉപയോക്താക്കൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.


കൂടുതൽ കരുത്തൻ, അധികം വേഗത


ഡീപ്സീക്ക് V3-യുടെ പിൻഗാമിയായി എത്തുന്ന V4-ൽ 'പ്രോ' (Pro) എന്നും 'ഫ്ലാഷ്' (Flash) എന്നും രണ്ട് വേർഷനുകളാണുള്ളത്. സങ്കീർണ്ണമായ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ള 'ഏജന്റിക്' (Agentic) കഴിവുകളാണ് പ്രധാന സവിശേഷത.


V3 മോഡലിന് 128,000 ടോക്കണുകൾ മാത്രമേ ഒരേസമയം കൈകാര്യം ചെയ്യാൻ സാധിച്ചിരുന്നുള്ളൂ എങ്കിൽ V4-ന് 10 ലക്ഷം ടോക്കണുകൾ വരെ പ്രോസസ്സ് ചെയ്യാൻ സാധിക്കും. അതായത്, വലിയ പുസ്തകങ്ങളോ ദൈർഘ്യമേറിയ ഡാറ്റകളോ വളരെ വേഗത്തിൽ വിശകലനം ചെയ്യാൻ ഇതിന് കഴിയും.


ഗൂഗിളിനോടും ഓപ്പൺ എഐയോടും നേരിട്ട്


യുക്തിപരമായി കാര്യങ്ങൾ ഉരുക്കഴിക്കാനും അതിന് അടിസ്ഥാനമായ റീസണിംഗ് ശേഷിയുടെ കാര്യത്തിലും ഗൂഗിളിന്റെ Gemini 3.0-Pro, ഓപ്പൺ എഐയുടെ GPT-5.2 എന്നിവയെക്കാൾ മികച്ച പ്രകടനമാണ് V4 പ്രോ മാക്സ് കൈവരിച്ചിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സമാനമായ എഐ മോഡലുകൾക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ് ഈ പുതിയ ചൈനീസ് സാങ്കേതികവിദ്യ.


2024 അവസാനത്തിൽ പുറത്തിറക്കിയ വി3 മോഡലിന്റെ പിൻഗാമിയാണ് വി4. എന്നാൽ 2025 ജനുവരിയിൽ പുറത്തിറക്കിയ ഡീപ്സീക്കിന്റെ സ്പെഷ്യലൈസ്ഡ് 'റീസണിംഗ്' മോഡലായ ആർ1 ആണ് വിപണിയെ അമ്പരപ്പിച്ചത്. ഓപ്പൺഎഐയുടെ സമാന മോഡലിനേക്കാൾ ചെലവ് കുറഞ്ഞതായിരുന്നു ഇത്. തങ്ങളുടേതെന്നും സാങ്കേതിക മുന്നേറ്റത്തിൽ ചൈന അമേരിക്കയെ പിടികൂടുന്നുവെന്നതിന്റെ പ്രതീകമാണ് ആർ1 എന്നും ഡീപ്സീക്ക് അവകാശപ്പെട്ടു.


ഏജന്റിക്' കഴിവുകളുടെ കാര്യത്തിൽ, ക്ലോഡിന്റെ സോനറ്റ് 4.5-നെ മറികടക്കാനും ക്ലോഡിന്റെ ഒപ്പസ് 4.5 മോഡലിന്റെ നിലവാരത്തിന് ഒപ്പം നിൽക്കാനും വി4 'പ്രോ' പതിപ്പിന് കഴിയുമെന്ന് ഡീപ്സീക്ക് പറയുന്നു.


വിവാദങ്ങളും ആരോപണങ്ങളും


പുതിയ നേട്ടങ്ങൾക്കിടയിലും ഡീപ്സീക്കിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയര്‍ത്തിയാണ് അമേരിക്കൻ കമ്പനികൾ ആദ്യം എതിരിടാൻ ശ്രമിച്ചത്. തങ്ങളുടെ സാങ്കേതികവിദ്യ മോഷ്ടിച്ചാണ് ഡീപ്സീക്ക് മോഡലുകൾ നിർമ്മിക്കുന്നതെന്ന് ആന്ത്രോപിക് ഓപ്പൺ എഐ എന്നിവർ ആരോപിക്കയുണ്ടായി. 'ഡിസ്റ്റിലേഷൻ' എന്ന സാങ്കേതിക വിദ്യയിലൂടെ അമേരിക്കൻ എഐ മോഡലുകളുടെ കഴിവുകൾ ചോർത്തിയെന്നാണ് ഇവരുടെ വാദം.


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചീഫ് സയൻസ് ആൻഡ് ടെക്നോളജി അഡ്വൈസർ മൈക്കൽ ക്രാറ്റ്‌സിയോസും ചൈനീസ് കമ്പനികൾക്കെതിരെ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ഇത് ചൈനീസ് കമ്പനികളെ അടിച്ചമർത്താനുള്ള അമേരിക്കയുടെ ശ്രമമാണെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസി തിരിച്ചടിച്ചു.


എല്ലാം തുറന്നിട്ട് ഡീപ്സീക്ക്


ഗൂഗിൾ, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുടെ മോഡലുകൾ ക്ലോസ്ഡ് സോഴ്സ് ആയിരിക്കുമ്പോൾ, ഡീപ്സീക്ക് തങ്ങളുടെ സാങ്കേതികവിദ്യ ഓപ്പൺ സോഴ്സ് ആയിട്ടാണ് അവതരിപ്പിക്കുന്നത്. ഇത് വികസ്വര രാജ്യങ്ങളിലെ ഡെവലപ്പർമാർക്കിടയിൽ ഡീപ്സീക്കിന് വലിയ സ്വീകാര്യത നൽകുന്നു. തങ്ങൾക്ക് ഏളുപ്പം ആശ്രയിക്കാവുന്ന മോഡലായി മാറ്റുന്നു.


ചൈനയുടെ എഐ സ്വയംപര്യാപ്തതയിലേക്കുള്ള യാത്രയിലെ സുപ്രധാനമായ നാഴികക്കല്ലായിട്ടാണ് ഈ ലോഞ്ചിനെ വിദഗ്ധർ വിലയിരുത്തുന്നത്. അപ്പോഴും, സ്വതന്ത്രമായ ഏജൻസികളുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ഈ മോഡലിന്റെ യഥാർത്ഥ കരുത്ത് വ്യക്തമാകൂ എന്ന് വിപണി നിരീക്ഷകർ അഭിപ്രായപ്പെടുന്നു.


നിലവിൽ ലോകത്തിലെ ഏറ്റവും പ്രശസ്തമായ പ്രധാന AI മോഡലുകളെല്ലാം അമേരിക്കൻ കമ്പനികളുടേതാണ്.


  • ChatGPT (ചാറ്റ് ജിപിടി): ഇത് നിർമ്മിച്ചത് OpenAI (ഓപ്പൺ എഐ) എന്ന കമ്പനിയാണ്. കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോയാണ് ഇതിന്റെ ആസ്ഥാനം.

  • Gemini (ജെമിനി): ഇത് Google (ഗൂഗിൾ)-ന്റെ മോഡലാണ്. ഗൂഗിളിന്റെ ആസ്ഥാനവും കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലാണ്.

  • Claude (ക്ലോഡ്): ഇത് Anthropic (ആന്ത്രോപിക്) എന്ന കമ്പനിയുടേതാണ്. ഇതും സാൻ ഫ്രാൻസിസ്കോ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

  • Llama (ലാമ): ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ Meta (മെറ്റ)-യുടെ മോഡലാണിത്. ഇതും കാലിഫോർണിയയിലാണ്.

ഇവരെ കൂടാതെ എ ഐ രംഗത്ത് മറ്റ് രാജ്യങ്ങളും സജീവമായി രംഗത്തുണ്ട്.


1. മിസ്ട്രൽ എഐ (Mistral AI) - ഫ്രാൻസ്

യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ എഐ കമ്പനിയാണിത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവർ അമേരിക്കൻ കമ്പനികൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

  • പ്രധാന മോഡലുകൾ: Mistral Large, Mixtral 8x7B.

  • പ്രത്യേകത: ഇവരുടെ മോഡലുകൾ കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം നൽകുന്നവയാണ്.

2. കോഹിയർ (Cohere) - കാനഡ

ബിസിനസ് ആവശ്യങ്ങൾക്കായി (Enterprise AI) പ്രത്യേകമായി നിർമ്മിക്കപ്പെട്ട മോഡലുകളാണ് ഇവരുടേത്. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്നു.

  • പ്രത്യേകത: ഡാറ്റാ സ്വകാര്യതയ്ക്കും ബിസിനസ് കാര്യക്ഷമതയ്ക്കും മുൻഗണന നൽകുന്നു. കമാൻഡ് ആർ (Command R) ആണ് ഇവരുടെ പ്രധാന മോഡൽ.

3. എക്സ് എഐ (xAI) - യുഎസ് (ഇലോൺ മസ്ക്)

ലിസ്റ്റിലെ മറ്റ് നാല് കമ്പനികൾക്ക് പുറമെ അമേരിക്കയിൽ നിന്നുള്ള മറ്റൊരു വമ്പൻ ശക്തിയാണ് ഇലോൺ മസ്കിന്റെ xAI.


  • പ്രധാന മോഡൽ: Grok-4.

  • പ്രത്യേകത: എക്സ് (X - പഴയ ട്വിറ്റർ) പ്ലാറ്റ്‌ഫോമിലെ വിവരങ്ങൾ തത്സമയം വിശകലനം ചെയ്യാൻ ഇതിന് കഴിയും.

4. ഹഗ്ഗിംഗ് ഫേസ് (Hugging Face) - ഫ്രാൻസ് / യുഎസ്

ഇതൊരു മോഡൽ നിർമ്മാതാക്കൾ എന്നതിലുപരി ലോകമെമ്പാടുമുള്ള എഐ മോഡലുകളുടെ ഒരു 'ലൈബ്രറി' അല്ലെങ്കിൽ 'ഹബ്ബ്' ആണ്. ഓപ്പൺ സോഴ്സ് എഐ ലോകത്തെ ഏറ്റവും വലിയ ശക്തിയാണ് ഇവർ.

5. അലിബാബ (Alibaba Cloud) - ചൈന

ചൈനയിൽ നിന്ന് ഡീപ്സീക്കിന് പുറമെ വലിയ മുന്നേറ്റം നടത്തുന്നത് അലിബാബയാണ്.

  • പ്രധാന മോഡൽ: Qwen-3.

  • പ്രത്യേകത: ഏഷ്യൻ ഭാഷകളിൽ വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

6. Advanced Machine Intelligence: യാൻ ലെക്കൂൺ (Yann LeCun) പാരീസിൽ തുടങ്ങിയ പുതിയ കമ്പനി.

  • G42: യുഎഇ (UAE) കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനി. അറബിക് ഭാഷയിൽ കേന്ദ്രീകരിച്ചുള്ള ജൈസ് (Jais) എന്ന മോഡൽ ഇവരുടേതാണ്.

  • Perplexity AI: സെർച്ച് എൻജിൻ മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തുന്ന മറ്റൊരു എഐ കമ്പനി.

യുഎസും ചൈനയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും യൂറോപ്പും യുഎഇയും കാനഡയുമെല്ലാം തനതായ സാങ്കേതിക വിദ്യകളുമായി ഈ രംഗത്ത് സജീവമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home