ad
Deshabhimani

സ്ത്രീകൾക്കായി 'കവച് നമ്പർ': പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ

BSNL

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 05:22 PM | 1 min read

തിരുവനന്തപുരം : സ്ത്രീകൾക്ക് അവരുടെ മൊബൈൽ നമ്പറിന്റെ സുരക്ഷ ഉറപ്പാക്കാൻ കവ‍ച് നമ്പർ എന്ന പേരിൽ പുതിയ സംവിധാനവുമായി ബിഎസ്എൻഎൽ. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് മാർച്ച് 8നാണ് കവച് നമ്പർ അവതരിപ്പിച്ചിരിക്കുന്നത്. ഈ സംവിധാത്തിലൂടെ സ്ത്രീകൾക്ക് അവരുടെ നമ്പർ മറച്ചുവയ്ക്കാൻ സാധിക്കും. മാത്രമല്ല, സ്വകാര്യത ഉറപ്പുവരുത്തുകയും വ്യക്തി​ഗത വിവരങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യാം.


ബിഎസ്എൻഎൽ ഒരു പത്തക്ക താൽക്കാലിക നമ്പർ എസ്എംഎസ് ആയി മൊബൈൽ നമ്പറിലേക്ക് അയക്കും. സ്ത്രീകൾക്ക് ഈ പത്തക്ക കവച് നമ്പർ താൽക്കാലികമായി റീചാർജ് ചെയ്യുമ്പോഴും റീട്ടെയിൽ ഷോപ്പുകളിലും നൽകാം. ഈ കവച് നമ്പർ യഥാർത്ഥ മൊബൈൽ നമ്പറിന് സുരക്ഷ ഉറപ്പാക്കും.


സ്ത്രീകൾ പലപ്പോഴും അവരുടെ സ്വകാര്യ മൊബൈൽ നമ്പർ സൂക്ഷിക്കുന്നതിൽ ശ്രദ്ധയുള്ളവരാണ്. പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിൽ നമ്പർ പങ്കുവക്കേണ്ടി വരുമ്പോൾ. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോഴും നമ്പർ കൈമാറാൻ ബുദ്ധിമുട്ടായിരിക്കും. അനാവശ്യ കോളുകൾക്കും മെസേജുകൾക്കും പുറമെ ഇത് സ്വകാര്യതയെ ബാധിക്കുന്നതുമാണ്. ഇത് മുന്നിൽക്കണ്ടാണ് ബിഎസ്എൻഎൽ പുതിയ സൗകര്യം കൊണ്ടുവന്നിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home