സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കും ബിഐഎസ്; ഗുണനിലവാരമില്ലാത്തവ നിരോധിക്കും

മുംബൈ : സ്മാർട്ട്ഫോൺ സ്ക്രീൻ ഗാർഡുകൾക്കും ടെംപേഡ് ഗ്ലാസുകൾക്കും ബിഐഎസ് രജിസ്ട്രേഷൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ഗുണനിലവാരമില്ലാത്ത സ്ക്രീൻ ഗാർഡുകളുടെ വില്പന നിരോധിക്കുകയാണ് ലക്ഷ്യം. പുതിയ വിജ്ഞാപന പ്രകാരം 2027 ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ സ്ക്രീൻ ഗാർഡുകൾക്കും ബിഐഎസ് അംഗീകരിച്ച ഗുണനിലവാര മാനദണ്ഡം നിർബന്ധമാക്കിയിട്ടുണ്ട്.
പുതിയ നിയമം നടപ്പിലാക്കാൻ നിർമാതാക്കൾക്കും ഇറക്കുമതിക്കാർക്കും സർക്കാർ ആറ് മാസത്തിലധികം സാവകാശം നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗുണനിലവാമില്ലാത്ത സ്ക്രീൻ ഗാർഡുകൾക്ക് ഒറ്റയടിക്ക് നിരോധനം ഏർപ്പെടുത്തില്ല. പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്ക്രീൻ ഗാർഡിന്റെ വലിപ്പം, ഗുണനിലവാരം എന്നിവ കൃത്യമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായിരിക്കണം. മാത്രമല്ല ടെംപേഡ് ഗ്ലാസിന് പ്രകാശ സഞ്ചാരവും വ്യക്തതയും ഉറപ്പുവരുത്തേണ്ടതുണ്ട്. നിർമിച്ച കമ്പനിയുടെ വിവരങ്ങൾ, ബാച്ച് നമ്പർ, ഗ്ലാസിന്റെ കനം എന്നിവ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും നിർദേശമുണ്ട്.
ഗുൻനിലവാരമില്ലാത്ത വില കുറഞ്ഞ നിരവധി ബ്രാൻഡുകളിലുള്ള സ്ക്രീൻ ഗ്ലാസുകൾ വിപണിയിൽ ലഭ്യമാണ്. പുതിയ നിയമം പ്രാബല്യത്തിൽ വന്നാൽ ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരത്തിലുള്ള സ്ക്രീൻ ഗ്ലാസുകൾ മാത്രമേ വിപണിയിൽ ലഭിക്കുകയുള്ളൂ. ഗുണനിലാര പരിശോധനകളും ബിഐഎസ് സർട്ടിഫിക്കേഷനും നിർബന്ധമാകുന്നതോടെ സ്ക്രീൻ പ്രൊട്ടക്ടറുകളുടെ വില വർധിക്കാൻ സാധ്യതയുണ്ട്.









0 comments