ad
Deshabhimani

വാട്ട്സാപ്പിനെ കടത്തിവെട്ടി 'അറട്ടൈ'; ഒന്നാമതായി ഇന്ത്യൻ മെസ്സേജിങ് ആപ്പ്

Arattai.jpg
വെബ് ഡെസ്ക്

Published on Sep 29, 2025, 10:06 AM | 1 min read

ആപ്പ് സ്റ്റോറുകളിൽ വാട്ട്സാപ്പിനെ കടത്തിവെട്ടി 'അറട്ടൈ' എന്ന ഇന്ത്യൻ മെസ്സേജിങ് ആപ്പ്. തമിഴിൽ ചാറ്റ്, ചിറ്റ് ചാറ്റ് എന്നൊക്കെ അർഥം വരുന്ന അറട്ടൈ എന്നപേരിലുള്ള ആപ്പ് 2021 ലാണ് പുറത്തിറങ്ങിയത്. സ്പൈവെയറുകളില്ലാത്ത ഇന്ത്യൻ നിർമിത ആപ്പ് എന്നതാണ് അറട്ടൈയുടെ ആപ്തവാക്യം. വാട്ട്സാപ്പ് പോലുള്ള വൻകിട ആപ്പുകൾ എങ്ങനെയാണ് ഡാറ്റ കൈകാര്യം ചെയ്യുന്നതെന്ന കാര്യങ്ങളിൽ ജനങ്ങൾ ആശങ്കാകുലരായിരിക്കുന്ന സാഹചര്യത്തിലാണ് അറട്ടൈയുടെ ഈ നേട്ടം.


വാട്ട്സാപ്പിനെയും മറ്റു മെസ്സേജിങ് അപ്പുകളെയും പോലെയുള്ള അടിസ്ഥാന ഫീച്ചറുകൾ തന്നെയാണ് അറട്ടൈയുടെയും. വ്യക്തിഗത-ഗ്രൂപ്പ് ചാറ്റുകൾ, ഓഡിയോ വീഡിയോ കോളുകൾ, ചാനൽ, സ്റ്റാറ്റസ് എന്നിങ്ങനെ നമുക്ക് ഉപയോഗിച്ച് പരിചിതമായ എല്ലാ കാര്യങ്ങളും അറട്ടൈയിലുമുണ്ട്.


ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ പരസ്യത്തിനായി ഉപയോഗിക്കില്ലെന്നും അവരുടെ സ്വകാര്യതയുടെ കാര്യത്തിൽ ആപ്പ് പ്രതിജ്ഞാബദ്ധരാണെന്നും ഉറപ്പ് നൽകുന്നുണ്ട്. അറട്ടൈയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളെല്ലാം ആപ്പിന്റെ സ്വീകാര്യത കൂട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home